പുക്കോട്ടുകടവ്-കുന്നേരി ഇടിഞ്ഞ് താഴുന്നു: പ്രദേശവാസികൾ ദുരിതത്തിൽ വെള്ളമുണ്ട: റോഡ് ഇടിഞ്ഞ് താഴ്ന്നതോടെ പൂക്കോട്ടുകടവ് പ്രദേശവാസികൾ ദുരിതത്തിൽ. തൊണ്ടർനാട് പഞ്ചായത്ത് മൂന്നാം വാർഡിലെ പാലേരി-കരിമ്പിൽ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പൂക്കോട്ടുകടവ് - കുന്നേരി റോഡാണ് ഇടിഞ്ഞുതാഴ്ന്ന് ഉപയോഗശൂന്യമായത്. നൂറ് മീറ്ററിലധികം ഭാഗം വരുന്ന ദൂരം ഭാഗികമായും പൂർണമായും ഇടിഞ്ഞുതാഴ്ന്നതിനാൽ ഇതുവഴിയുള്ള യാത്ര നിലച്ചു. കാൽനടയായി നടന്നുപോകാൻ പോലും കഴിയാത്ത അവസ്ഥയണ്. ടാറിങ്ങ് റോഡ് ഇടിഞ്ഞ് പുഴയിലേക്ക് പതിച്ച നിലയിലാണ്. പ്രദേശത്തേക്കുള യാത്രാമാർഗം പുർണമായും തടസപ്പെട്ടതിനാൽ പ്രദേശവാസികൾ ദുരിതത്തിലാണ്. റോഡ് ഇനിയും ഇടിയാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ആശങ്കയിലാണ്. FRIWDL1കനത്ത മഴയിൽ ഇടിഞ്ഞുതാഴ്ന്ന പുക്കോട്ടുകടവ്-കുന്നേരി റോഡ് BOX: 'പുത്തുമലയുടെ രോദനം' കവിതയുമായി ബേബി പുത്തുമല ദുരന്തത്തിന്റെ മൂന്നാം വാർഷിക ദിനത്തിലാണ് കവിത പുറത്തിറങ്ങിയത് പുൽപള്ളി: പ്രകൃതിക്കുണ്ടായ നാശമാണ് പുത്തുമല ദുരന്തത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി പുൽപള്ളി കളനാടിക്കൊല്ലിയിലെ ബേബി ടി. പോത്തന്റെ കവിത. പുത്തുമല ദുരന്തത്തിന്റെ മൂന്നാം വാർഷിക ദിനത്തിലാണ് പ്രകൃതിയെ സംരക്ഷിക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടിയുള്ള കവിത പുറത്തിറക്കിയത്. പുത്തുമലയുടെ രോദനം എന്ന പേരിൽ എഴുതിയ കവിതയിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്. ചെങ്കുത്തായ പ്രദേശത്തെ സ്വാഭാവിക മരങ്ങളുടെ നാശവും നീരൊഴുക്ക് തടസപ്പെടുത്തിയതുമെല്ലാമാണ് പുത്തുമലയുടെ ഉരുൾപൊട്ടലിന് കാരണമായതെന്ന് കവിതയിലൂടെ വ്യക്തമാക്കുന്നത്. ബത്തേരി മൂലങ്കാവ് സ്കൂൾ അധ്യാപിക സവിതയാണ് കവിത ആലാപിച്ചത്. FRIWDL2 ബേബി ടി. പോത്തൻ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാചാരണം കൽപറ്റ: ആഗസ്റ്റ് ഒമ്പത് ക്വിറ്റ് ഇന്ത്യാ ദിനത്തിൻ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ജില്ലയിൽ വിപുലമായി ആചരിച്ചു. ജില്ലാതല ഉദ്ഘാടനം കാര്യമ്പാടി ടൗണിൽ പതാക ഉയർത്തി പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു. കൽപറ്റയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹർഷൽ കോന്നാടൻ പതാക ഉയർത്തി. പുൽപള്ളിയിൽ സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡൻറ് സിജു പൗലോസ്, ചെറൂരിൽ മണ്ഡലം പ്രസിഡൻറ് പ്രിയേഷ് തോമസ്, മേപ്പാടിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അരുൺദേവ് എന്നിവർ പതാകയുയർത്തി. മേപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രം ശുചീകരിച്ചു. കാവുംമന്ദത്ത് കൽപറ്റ മണ്ഡലം പ്രസിഡന്റ് ജിജോ പൊടിമറ്റത്തിൽ, കണിയാമ്പറ്റയിൽ മണ്ഡലം പ്രസിഡന്റ് സജീവ് ചേമാടി, തലപ്പുഴയിൽ മണ്ഡലം പ്രസിഡന്റ് പി.എം. നിധിൻ, കുപ്പാടിത്തറ കുറുമണിയിൽ മണ്ഡലം പ്രസിഡന്റ് പി.ജെ. ജെസ്വിൻ എന്നിവർ പതാകയുയർത്തി. എടവക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി വിനോദ് തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. വട്ടത്തുവയലിൽ ജിനേഷ് വർഗീസ്, സുൽത്താൻ ബത്തേരിയിൽ യൂനിസ് അലി, മീനങ്ങാടിയിൽ അനീഷ് റാട്ടക്കുണ്ട്, വെങ്ങപ്പള്ളിയിൽ ആൽഫിൻ അമ്പാറയിൻ, പൊഴുതനയിൻ മുനീർ, വാളാട് സുബിൻ ജോസ്, മുള്ളൻകൊല്ലിയിൽ വർഗീസ് മുരിയൻകാവിൽ, വെള്ളമുണ്ടയിൽ കെ. ശ്രീജിത്ത്, അഞ്ചുകുന്നിൽ റോബിൻ ഇലവുങ്കൽ, പനമരത്ത് സിബി നീർവാരം, കോട്ടത്തറയിൽ വിനോജ് എന്നിവർ പതാക ഉയർത്തി. എൽ.ഡി.എഫ് ബി.എസ്.എൻ.എൽ ഓഫിസ് ധർണ കൽപറ്റ: കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൽ.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫിസ് ധർണ നടത്തി. ജനതാദൾ എസ് ദേശീയസമിതി അംഗം സി.കെ നാണു ധർണ ഉദ്‌ഘാടനം ചെയ്‌തു. സി.പി.ഐ ജില്ല സെക്രട്ടറി വിജയൻ ചെറുകര അധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ കെ.കെ. ഹംസ, ഷാജി ചെറിയാൻ, മാത്യു, മുഹമ്മദ് പഞ്ചാര എന്നിവർ സംസാരിച്ചു. സി.പി.എം ജില്ല സെക്രട്ടറിയറ്റംഗം പി.വി. സഹദേവൻ സ്വാഗതവും എൽ.ഡി.എഫ് കൽപറ്റ മണ്ഡലം കൺവീനർ കെ. റഫീഖ് നന്ദിയും പറഞ്ഞു. FRIWDL3 എൽ.ഡി.എഫ് ബി.എസ്.എൻ.എൽ ഓഫിസ് ധർണ ജനതാദൾ എസ് ദേശീയസമിതി അംഗം സി.കെ. നാണു ഉദ്ഘാടനം ചെയ്യുന്നു വിദ്യാർഥികളെ ആദരിച്ചു തിരുനെല്ലി: തിരുനെല്ലി പഞ്ചായത്തിലെ ആദിവാസി വിഭാഗത്തിൽ നിന്ന് ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങ് 'ലെക്ശ രെക്കെ' (ലക്ഷ്യമാകുന്ന ചിറകിൽ പറക്കാം) ഉദ്ഘാടനവും വിദ്യാർഥികൾക്കുള്ള സമ്മാന വിതരണവും സബ് കലക്ടർ ആർ. ശ്രീലക്ഷ്മി നിർവഹിച്ചു. കുടുംബശ്രീ ജില്ല മിഷൻ നടപ്പാക്കുന്ന തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ആഭിമുഖ്യത്തിൽ കേരള ബാങ്കുമായി സഹകരിച്ചാണ് പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല കോർഡിനേറ്റർ പി. വാസു പ്രദീപ്, ടി.ഇ.ഒ ബാബു എം. പ്രസാദ്, രാധാകൃഷ്ണൻ, കെ.എൻ. നിഷാദ്, ടി.വി. സായി കൃഷ്ണൻ, പി. സൗമിനി തുടങ്ങിയവർ സംസാരിച്ചു. ഷാജൻ ജോസ് വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് നൽകി. മാലിന്യമുക്ത നഗരസഭ: കൽപറ്റയിൽ ഹരിത ബയോപ്ലാന്റ് ഉദ്ഘാടനം 14ന് കൽപറ്റ: നഗരസഭയിലെ മാലിന്യ സംസ്കരണത്തിനായി ആധുനിക യന്ത്രോപകരണങ്ങൾ സ്ഥാപിച്ച ഹരിത ബയോ പ്ലാന്റ് ആഗസ്റ്റ് 14ന് രാവിലെ 10ന് തദ്ദേശ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. മാലിന്യസംസ്കരണ സംവിധാനം കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് ആപ്ലിക്കേഷൻ സിസ്റ്റം നടപ്പാക്കി തുടങ്ങിയതായി കൽപറ്റ മുനിസിപ്പൽ ചെയർമാൻ കേയംതൊടി മുജീബ് അറിയിച്ചു. ആപ്ലിക്കേഷൻ സിസ്റ്റം നടപ്പാക്കിയതിന്റെ ഭാഗമായി വീടുകളിലും കടകളിലും ക്യു.ആർ കോഡ് നൽകൽ വേഗത്തിൽ പൂർണമാക്കും. ഓരോ വീടുകളിലും സ്ഥാപനങ്ങളിൽ നിന്നും മാലിന്യങ്ങൾ ശേഖരിച്ചു എന്ന് ഉറപ്പാക്കാനാണ് സംവിധാനം നടപ്പാക്കുന്നത്. ഖര-ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ മാലിന്യസംസ്‌കരണ പ്ലാന്റാണ് വെള്ളാരംകുന്നില്‍ സ്ഥാപിച്ചത്. ഇതോടെ സമ്പൂര്‍ണ മാലിന്യസംസ്‌കരണത്തില്‍ സംസ്ഥാനത്തെ മൂന്നാമത്തെ നഗരസഭയായും ജില്ലയിലെ ആദ്യത്തെതായും കല്‍പറ്റ മുനിസിപ്പാലിറ്റി മാറും. ഒരു കോടി 28 ലക്ഷം രൂപയാണ് പ്ലാന്‍റിനായി ചെലവഴിച്ചത്. തുടർ പ്രവർത്തനത്തിനായി 87 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വെള്ളാരം കുന്നിലെ ഒൻപത് ഏക്കര്‍ സ്ഥലത്താണ് ആധുനിക രീതിയിലുള്ള പ്ലാന്റ് സ്ഥാപിച്ചത്. വാർത്താസമ്മേളനത്തിൽ വൈസ് ചെയർപേഴ്സൻ കെ. അജിത, സ്ഥിരംസമിതി ചെയർമാൻമാരായ അഡ്വ. ടി.ജെ. ഐസക്ക്, അഡ്വ. എ.പി. മുസ്തഫ, ജൈന ജോയ്, സരോജിനി ഓടമ്പത്ത്, സി.കെ. ശിവരാമൻ, പി.ടി. ദേവദാസ്, കെ. സത്യൻ, അനൂപ്, വി.ജി. ബിജു തുടങ്ങിയവർ പങ്കെടുത്തു. എട്ടേനാൽ ടൗണിലെ കൈവേലി മുറിച്ചുമാറ്റി വെള്ളമുണ്ട: എട്ടേനാൽ ടൗണിലെ കൈവേലി മുറിച്ചു മാറ്റി. പഞ്ചായത്ത് ഓഫിസിന്റെ മുൻവശത്തുള്ള കൈവേലിയാണ് രാത്രിയുടെ മറവിൽ മുറിച്ചുമാറ്റിയത്. വിദ്യാർഥികളുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷിതത്വം മുൻനിർത്തി എം.ഐ. ഷാനവാസ് എം.പിയുടെ ഫണ്ടിൽ നിന്നും 2014 വർഷം നിർമിച്ച ഇരുമ്പ് കൈവേലിയാണ് സ്വകാര്യ വ്യക്തി നിർമിക്കുന്ന കെട്ടിടത്തിന് സമീപം അനധികൃതമായി മുറിച്ച് മാറ്റിയ നിലയിൽ കണ്ടത്. മാനന്തവാടി റോഡിൽ നിന്ന് പ്രവേശിക്കുന്ന വഴിയിലെ ഒരു ഭാഗത്തെ കൈവേലിയാണ് പൂർണമായും മുറിച്ചുമാറ്റിയിരിക്കുന്നത്. സൈഡിലേക്ക് മുറിച്ചിട്ട കൈവേലിയുടെ ഒരുഭാഗം സമീപത്ത്ചാരി വച്ചിട്ടുണ്ട്. റോഡ് പുതുക്കിപ്പണിത സമയത്ത് കാൽനടയാത്രക്കാരുടെ സുരക്ഷക്കായി ലക്ഷങ്ങൾ മുടക്കി ആധുനിക രീതിയിൽ നിർമിച്ച കൈവേലിയാണ് മുറിച്ചത്. FRIWDL4 വെള്ളമുണ്ട എട്ടേനാൽ ടൗണിൽ മുറിച്ചിട്ട കൈവേലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.