പൈക്കാറ ഡാമിന്റെ ഷട്ടർ തുറന്നു

ഗൂഡല്ലൂർ: പൈക്കാറ ഡാമിന്റെ ജലനിരപ്പ് ഉയർന്നതോടെ മൂന്നു ഷട്ടറുകളും തുറന്നു. ജില്ല കലക്ടർ എസ്.പി. അംറിത്ത് ഉത്തരവിട്ടതോടെയാണിത്​. ഡാമിന്റെ സംഭരണശേഷി ഉയർന്ന് വെള്ളം കവിഞ്ഞൊഴുകുന്ന നിലയിലേക്ക് എത്തിയതോടെയാണ് ഡാം സന്ദർശിച്ചശേഷം കലക്ടർ തുറന്നുവിടാൻ ആവശ്യപ്പെട്ടത്. ഗ്ലൻ മോർഗാൻ, പൈക്കാറ, ദേവർഷോല, തലയ്കുന്ത ഭാഗങ്ങളിലെല്ലാം ശക്തമായ മഴ തുടരുന്നതിനാൽ ഡാമിലേക്കുള്ള വെള്ളമൊഴുക്കും വർധിക്കുകയാണ്. ഡാമിന്റെ സുരക്ഷ കരുതിയാണ് വെള്ളം തുറന്നുവിട്ടത്. ഡാമിന്റെ താഴ്‌വാര ഭാഗങ്ങളിലെ ഗ്രാമീണർക്ക് മുന്നറിയിപ്പും നൽകി. മസിനഗുഡി ആചക്കര പുഴയോരത്തുള്ളവർക്കും മുന്നറിയിപ്പ് നൽകി. കലക്ടർക്കൊപ്പം ജില്ല റവന്യൂ ഓഫിസർ കീർത്തി പ്രിയദർശിനിയും വൈദ്യുതി വകുപ്പ് അധികൃതരും ഉണ്ടായിരുന്നു. ജില്ലയിലെ 14 ഡാമുകളും നിറഞ്ഞൊഴുകുകയാണ്. കുന്ത, അവലാഞ്ചി, എമറാൾഡ് ഡാമുകൾ നേരത്തേ തുറന്നുവിട്ടിരുന്നു. ............ GDR DAM: ഡാം തുറന്നുവിട്ടത് വീക്ഷിക്കുന്ന ജില്ല കലക്ടർ എസ്.പി. അംറിത്തും വൈദ്യുതി വകുപ്പ് അധികൃതരും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.