മാനന്തവാടി: പൈങ്ങാട്ടിരി ഗ്രാമജനസമൂഹത്തിന്റെ നേതൃത്വത്തിൽ ആവണിയവിട്ടം വിപുലമായ ചടങ്ങുകളോടെ വ്യാഴാഴ്ച ആഘോഷിക്കും. രാവിലെ ഋക് ഉപാകർമത്തിനുശേഷം 10.30ന് യജുർ ഉപാകർമം ആരംഭിക്കും. 11ന് ബ്രഹ്മയജ്ഞം, മഹാസങ്കൽപം. 12.30ന് വേദവ്യാസപൂജ, ജയാദിഹോമം മംഗളാരതി ഇവയോടെ പരിപാടികൾ സമാപിക്കും. ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ തമിഴ് ബ്രാഹ്മണർ പങ്കെടുക്കും. ഗ്രാമസമൂഹം പ്രസിഡന്റ് പി.എൻ. വികാസ്, സെക്രട്ടറി കെ.കെ. ശേഷാദ്രി, കെ.എസ്. കൃഷ്ണയ്യർ എന്നിവർ നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.