സുവർണജൂബിലി: ബത്തേരിയിൽ ഷോപ്പിങ് ഫെസ്റ്റ് തുടങ്ങി

MUST MUST PLS സുൽത്താൻ ബത്തേരി: മർച്ചന്റ്സ് അസോസിയേഷൻ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ഷോപ്പിങ് ഫെസ്റ്റിന് തുടക്കമായി. ചൊവ്വാഴ്ച സുൽത്താൻ ബത്തേരി വ്യാപാരഭവനിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് നിർവഹിച്ചു. ഡിസ്കൗണ്ട് മേളകൾ ഉണ്ട്​. കാർ, ബൈക്ക്, സ്വർണ നാണയങ്ങൾ, വിദേശയാത്ര തുടങ്ങിയ ഒട്ടേറെ സമ്മാനപദ്ധതികളും മാസങ്ങൾ നീണ്ടുനിൽക്കുന്ന വ്യാപാരോത്സവത്തിൽ ഉണ്ട്​. ഉദ്​ഘാടനച്ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെ ആദരിച്ചു. സുൽത്താൻ ബത്തേരി മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളായ സി. അബ്ദുൽ ഖാദർ, സാബു എബ്രഹാം, കെ.ആർ. അനിൽകുമാർ, എം.പി. ഹംസ, ബിജു വർഗീസ്, യു.പി. ശ്രീജിത്ത്, യൂനുസ് ചെനക്കൽ, റസാക്ക് വയനാട്, ഷമീർ ബാബു, പി. നദീർ, ടി.പി. സലീം, അബ്ദുൽ സമദ്, ജോബിഷ് ജോസ്, റഫീക്ക് അലി, പി.വി. മത്തായി എന്നിവർ സംസാരിച്ചു. TUEWDL21 സുൽത്താൻ ബത്തേരി മർച്ചന്‍റ്സ് അസോസിയേഷൻ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായ ഷോപ്പിങ് ഫെസ്റ്റിവലിന്‍റെ ഉദ്ഘാടനച്ചടങ്ങിൽനിന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.