വൈദ്യുതി നിരക്ക് വർധന പിൻവലിക്കണം -സി.ഐ.ടി.യു

ഗൂഡല്ലൂർ: വൈദ്യുതി നിരക്ക് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് നീലഗിരി ജില്ല മരപ്പണി ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി. കോത്തഗിരി മാർക്കറ്റ് സ്ക്വയറിൽ നടന്ന പ്രകടനത്തിന് തോട്ടം തൊഴിലാളി യൂനിയൻ പ്രസിഡന്റ് മണിമോഹൻ നേതൃത്വം നൽകി. സി.ഐ.ടി.യു ജില്ല പ്രസിഡന്റ് സുന്ദരം, രമേശ്, നവീൻ ചന്ദ്രൻ, സുരേഷ്, മുരുഗേഷ്, പൊന്നുദുരൈ എന്നിവർ പങ്കെടുത്തു. പ്രതിഷേധത്തിൽ, പച്ചത്തേയിലയുടെ കുറഞ്ഞ വാങ്ങൽ വില കിലോഗ്രാമിന് 30 രൂപയായി നിജപ്പെടുത്തുക, വൈദ്യുതി നിരക്ക് വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. GDR CITU: വൈത്തിരി നിരക്ക് വർധനക്കെതിരെ കോത്തഗിരിയിൽ സി.ഐ.ടി.യു നടത്തിയ ധർണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.