തമിഴ്നാട് കർഷകസംഘം ഏരിയാ സമ്മേളനം

ഗൂഡല്ലൂർ: തമിഴ്നാട് കർഷകസംഘം എരുമാട് ഏരിയാ സമ്മേളനം സഖാവ് കാശുവേട്ടൻ നഗറിൽ നടന്നു. സി.പി.എം നീലഗിരി ജില്ല സെക്രട്ടറി വി.എ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ടി.കെ. ഫിലിപ്പ്, എ. യോഹന്നാൻ, പ്രസിഡൻറ് എൻ.വാസു, ഹനീഫ, മുകുന്ദൻ, സി.പി.എം ഏരിയാ സെക്രട്ടറി കെ.രാജൻ, കർഷക തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറി പന്നീർശെൽവം, മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറി ടി.കെ.യശോധ എന്നിവർ സംസാരിച്ചു. വന്യമൃഗങ്ങൾ നശിപ്പിക്കുന്ന കാർഷിക വിളകൾക്കും വളർത്തുമൃഗങ്ങൾക്കും മതിയായ നഷ്ട പരിഹാരം നല്കണമെന്ന് ആവശ്യപ്പെട്ടു. വെട്ടുവാടി കോളനി ഭൂമിക്ക് പട്ടയം നൽകാൻ ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്നും അപകടകരമായ രീതിയിലുള്ള മരങ്ങൾ സർക്കാർ ചെലവിൽ ഉടൻ മുറിച്ച് മാറ്റണമെന്നും ആവശ്യപ്പെട്ടു. ഹമീദ് മാസ്റ്റർ പതാക ഉയർത്തി. പി.ആർ. ദിലീപ് സ്വാഗതം പറഞ്ഞു. ടി.കെ. ഫിലിപ്പ് പ്രസിഡന്റായും ഇ.പി. കുര്യാക്കോസ് സെക്രട്ടറിയായും ജി. രാമദാസ് ട്രഷറർ ആയും 15 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.