കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് പരിക്ക്

മാനന്തവാടി: പട്ടാപകല്‍ കാട്ടാനയുടെ ആക്രമണത്തില്‍ റേഷന്‍ കട ജീവനക്കാരന് പരിക്ക്. തിരുനെല്ലി അപ്പപ്പാറ റേഷന്‍ കടയിലെ ജീവനക്കാരന്‍ പുലിവാല്‍വളവില്‍ എളമ്പലശ്ശേരി നന്ദകുമാറിനാണ് (45) കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഞായറാഴ്ച ഉച്ചക്ക് ഒരുമണിയോടെ കന്നുകാലിയെ അഴിച്ച് മാറ്റുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചതെന്ന് നന്ദകുമാര്‍ പറഞ്ഞു. നന്ദകുമാറിനെ വനപാലകരാണ് മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ഇദ്ദേഹത്തിന് കാലിന് ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസർമാരായ വി.സി. രാജേഷ്, എം.ഒ ഭാസ്‌കരന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ഇസ്മായില്‍ ആയാത്ത്, പി. ജനീഷ്, എസ്.എൽ. ലക്ഷ്മിദേവി, എന്‍. മോനിഷ എന്നിവരുടെ നേതൃത്തിലാണ് നന്ദകുമാറിനെ ആശുപത്രിയില്‍ എത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.