പർവ്വത റെയിലിൽ വനിത ബ്രേക്ക് മാൻ

ഗൂഡല്ലൂർ: നീലഗിരി മൗണ്ടൻ റെയിൽവേയുടെ മേട്ടുപ്പാളയം-കൂനൂർ- ഊട്ടി സർവിസിൽ വനിത ബ്രേക്ക് മാനെ നിയോഗിച്ചു. ഈ സർവിസിൽ ആദ്യമായാണ് ഒരു വനിതയെ ബ്രേക്ക് മാൻ ജോലിക്കായി നിയോഗിക്കുന്നത്. നേരത്തെ പുരുഷന്മാരെ മാത്രമാണ് ഈ ജോലിയിൽ ഉൾപ്പെടുത്തിയിരുന്നത്. കോയമ്പത്തൂർ സ്വദേശിയായ ശിവജ്യോതി (46) ആണ് ഈ ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. കൂനൂർ, ഊട്ടി സ്റ്റേഷനിലെത്തിയ ഇവരെ ജീവനക്കാരും മറ്റും അഭിവാദ്യം ചെയ്തു. GDR NMR: നീലഗിരി ജോലിക്കായി ആദ്യമായി നിയോഗിച്ച ശിവജ്യോതി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.