റെപ്കോ ഹോം ലോൺ കോഓപേററ്റിവ് സംഘത്തിൽ അഭയാർഥികൾക്ക് മുൻഗണന നൽകണം

ഗൂഡല്ലൂർ: ശ്രീലങ്കൻ അഭയാർഥികൾ അടക്കമുള്ളവർക്കായി കേന്ദ്ര സർക്കാറിന്റെ കീഴിൽ സ്ഥാപിച്ചിട്ടുള്ള റെപ്കോ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ റെപ്കോ ഹോം ലോൺ കോഓപേററ്റിവ് സംഘത്തിൽ നിന്ന് വായ്പ നൽകുമ്പോൾ അഭയാർഥികൾക്ക് മുൻഗണന നൽകണമെന്ന് മുൻ ഡയറക്ടർ തിരുവെങ്കിടം നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് നിവേദനം ഗൂഡല്ലൂർ ആർ.ഡി.ഒക്ക് കൈമാറി. ഭവനരഹിതർക്കുള്ള വായ്പ വിതരണത്തിൽ കൂടുതൽ മുൻഗണന അഭയാർഥികൾക്ക് നൽകണം. സംഘം പൂർണമായും ഭവനരഹിതർക്കായി സൃഷ്ടിച്ചതാണ്. നീലഗിരിയിലെ കൂനൂരിൽ ശാഖയുണ്ട്. ശ്രീലങ്കയിൽ നിന്ന് മടങ്ങിയെത്തിയ ധാരാളം ആളുകൾ താമസിക്കുന്ന ഗൂഡല്ലൂർ, പന്തല്ലൂർ പ്രദേശത്ത് റെപ്കോ ഹോം ലോൺ കോഓപേററ്റിവ് സംഘത്തിന്റെ ശാഖ സ്ഥാപിക്കണം. നീലഗിരിയിലെ കൂനൂരിൽ ശാഖയുണ്ട്. പന്തല്ലൂർ മേഖലയിൽ മടങ്ങിയെത്തിയവർ ധാരാളമായി താമസിക്കുന്ന പ്രദേശത്ത് കൂടല്ലൂർ ശാഖ സ്ഥാപിക്കണം. അഭയാർഥികൾക്ക് മുൻഗണന നൽകുകയും സബ്‌സിഡിയുള്ള ഭവനവായ്പ നൽകുകയും വേണം. വീടില്ലാത്തവർക്ക് വീടുകൾ നിർമിച്ചു നൽകണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.