ദേവർഷോല ടൗൺ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി

ഗൂഡല്ലൂർ: ദേവർഷോല ടൗൺ പഞ്ചായത്തിൽ നൂറു നാൾ തൊഴിലുറപ്പു പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തുകൾക്കാണ് നേരത്തെ തൊഴിലുറപ്പു പദ്ധതികൾ നടപ്പാക്കിയിരുന്നത്. ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ട ടൗൺ പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ദേവർ ഷോല പഞ്ചായത്ത് പദ്ധതിക്ക് തുടക്കമായത്. പഞ്ചായത്തിലെ ഏഴാം വാർഡിൽപ്പെട്ട ദേവർഷോല ഗവ ഹയർ സ്കൂൾ പരിസരവും മറ്റും ശുചീകരിക്കുന്ന ഉദ്ഘാടനം വാർഡ് കൗൺസിലർ എച്ച്. അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ മാധവ്, പഞ്ചായത്ത് എൻജിനീയർ ശേഖർ, സംഗീത തുടങ്ങിയവർ പങ്കെടുത്തു. തൊഴിലാളികൾക്കുള്ള പ്രതിദിനകൂലി 300 രൂപയാണ് ആണ് നൽകുന്നത്. സ്ത്രീകളാണ് തൊഴിലാളികളായി കൂടുതലും എത്തുന്നത്. GDR DVS: ദേവർഷോല ടൗൺ പഞ്ചായത്തിലെ നൂറുദിന തൊഴിൽ പദ്ധതി വാർഡ് കൗൺസിലർ അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.