ഗൂഡല്ലൂർ: വനാതിർത്തിയോട് ചേർന്നുള്ള ജനവാസകേന്ദ്രങ്ങളിൽ കാട്ടാനകൾ ഇറങ്ങുന്നത് പ്രതിരോധിക്കാൻ കിടങ്ങുകളിൽ തീയിടുന്നു. കിടങ്ങുകളിലൂടെ പതിവായി ഇറങ്ങുന്ന ഭാഗങ്ങൾ കണ്ടെത്തിയാണ് വിറകുകൾ കൂട്ടിയിട്ട് വനപാലകർ കത്തിക്കുന്നത്. രാത്രിമുഴുവൻ കത്തിക്കുന്നത് കാട്ടാനകൾ മറികടന്ന് ജനവാസകേന്ദ്രത്തിൽ എത്തുകയില്ല എന്നാണ് പറയുന്നത്. ഇതിന്റെ ഭാഗമായാണ് ശ്രീമധുര ഗ്രാമ പഞ്ചായത്തിലെ ബോസ്പറ വനാതിർത്തി ഭാഗത്തെ ചീനകൊല്ലി, കുണ്ടിൽതാഴ് ഉൾപ്പെട്ട ഭാഗത്തെ കിടങ്ങുകളിൽ വനപാലകർ തീ കൂട്ടി പ്രതിരോധം ഒരുക്കുന്നത്. ഗ്രാമങ്ങളിലേക്കുള്ള കാട്ടാനകളുടെ വരവും ഭീഷണിയും ഇല്ലാതാക്കാൻ വനപാലകർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ശ്രീമധുര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. സുനിൽ വനംവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പ്രതിരോധ മാർഗങ്ങൾ വനപാലകർ സ്വീകരിക്കുന്നത്. GDR FIRE: കിടങ്ങുകൾ മറികടന്ന് വരുന്ന കാട്ടാനകളെ പ്രതിരോധിക്കാൻ തീ കൂട്ടി പ്രതിരോധം ഒരുക്കുന്ന വനപാലകർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.