പ്രവാചക നിന്ദ: എസ്.ഡി.പി.ഐ പ്രതിഷേധിച്ചു.

ഗൂഡല്ലൂർ: നബിനിന്ദ നടത്തിയ ബി.ജെ.പി- സംഘ്പരിവാർ നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു. വെസ്റ്റ് ജില്ല പ്രസിഡന്റ് ബഷീർ അധ്യക്ഷത വഹിച്ചു. ഗൂഡല്ലൂർ നഗര കമ്മിറ്റി പ്രസിഡന്റ് ഫിറോസ്ഖാൻ, എസ്.ഡി.പി.ഐ നിലമ്പൂർ മണ്ഡലം അംഗം സറഫുദ്ദീൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഏരിയ സെക്രട്ടറി ജംഷീർ, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ല സെക്രട്ടറി മുഹമ്മദ് സിനാൻ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി സക്കീർ സ്വാഗതവും വൈസ് പ്രസിഡന്റ് ഗഫൂർ നന്ദിയും പറഞ്ഞു. GDR SDPI: പ്രവാചകനിന്ദക്കെതിരെ എസ്.ഡി.പി.ഐ ഗൂഡല്ലൂരിൽ നടത്തിയ പ്രതിഷേധ ധർണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.