ഗർഭിണിയോട് നഴ്​സിന്‍റെ അപമര്യാദ: ഡെപ്യൂട്ടി സൂപ്രണ്ടിനെ യൂത്ത്​ ലീഗ്​ ഉപരോധിച്ചു

മാനന്തവാടി: ഗർഭിണിയോട് മോശമായി പെരുമാറിയ മാനന്തവാടി മെഡിക്കൽ കോളജ്​ ആശുപത്രിയിലെ നഴ്സിനെ ജോലിയിൽ നിന്ന് പിരിച്ചു വിടണമെന്ന്​ ആവശ്യപ്പെട്ട് യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം നേതാക്കൾ ഗവ. മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ടിനെ ഉപരോധിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും മാതൃകപരമായ നടപടി സ്വീകരിക്കും എന്ന് ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചതായി നേതാക്കൾ അറിയിച്ചു. ഹാരിസ് കാട്ടിക്കുളം. കബീർ മാനന്തവാടി, മുസ്തഫ തയ്യുള്ളതിൽ. ജലീൽ പടയൻ, വി.പി. അസീസ്, ശുഹൈബ് കോട്ടാളൻ എന്നിവർ സമരത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.