ഗൂഡല്ലൂർ: അനുകൂല കാലാവസ്ഥയും മെച്ചപ്പെട്ട വിലയും ലഭ്യമായതോടെ കോത്തഗിരി മേഖലയിൽ വിളവെടുത്ത കാരറ്റ് വൃത്തിയാക്കുന്ന ജോലി ദ്രുതഗതിയിൽ നടക്കുന്നു. കോത്തഗിരിയിലും പരിസരങ്ങളിലുമാണ് തേയില കൃഷി കൂടുതലായി നടക്കുന്നത്. ഇതിന് തൊട്ടടുത്തായി നിരവധി കർഷകർ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. തൊഴിലാളികളുടെ ക്ഷാമം, വിത്തുകളുടെയും ഉൽപന്നങ്ങളുടെയും വളങ്ങളുടെയും വിലക്കയറ്റം, വന്യമൃഗങ്ങളുടെ ശല്യം തുടങ്ങി വിവിധ പ്രശ്നങ്ങൾക്കിടയിലാണ് കർഷകർ ബാങ്ക് വായ്പയെടുത്ത് പച്ചക്കറി കൃഷി ചെയ്യുന്നത്. ഈ ഘട്ടത്തിൽ കോത്തഗിരിയുടെ പരിസര പ്രദേശങ്ങളിലെ കർഷകർ തോട്ടങ്ങളിൽ കാരറ്റ് കൃഷി തുടങ്ങി. കഴിഞ്ഞ ഏതാനും ആഴ്ചകളായി മഴ പെയ്യുന്നതിനാൽ കാരറ്റ് വിളകൾ വളർന്ന് വിളവെടുപ്പിന് തയാറാണ്. ഇതേതുടർന്നാണ് കോത്തഗിരി മേഖലയിൽ വിളവെടുത്ത കാരറ്റ് വൃത്തിയാക്കി വിൽപനക്ക് അയക്കുന്ന ജോലികൾ പുരോഗമിക്കുന്നത്. ഇതനുസരിച്ച് കാരറ്റ് പച്ചക്കറി വാഷിങ് സെന്ററുകളിൽ വൃത്തിയാക്കിയ ശേഷം കെട്ടുകളാക്കി വിൽപനക്ക് അയക്കുകയാണ്. കിലോ 35 മുതൽ 40 രൂപ വരെയാണ് നിലവിൽ വില. റൊമാൻസ്, പോർട്ട് എഫ് ഫോൺ, സിവേര എന്നിവയുൾപ്പെടെ വിവിധതരം കാരറ്റുകൾ കോത്തഗിരി മേഖലയിൽ കൃഷി ചെയ്യുന്നു. കാരറ്റിന് ഇപ്പോൾ ന്യായവില ലഭിച്ചതിന്റെ ആശ്വാസത്തിലാണ് കർഷകർ. GDR CLEANING:വിളവെടുത്ത കാരറ്റ് മെഷീനിൽ വൃത്തിയാക്കുന്ന തൊഴിലാളികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.