മേപ്പാടി: മേപ്പാടി ടൗണിലും പരിസരങ്ങളിലും ഗ്രാമ പഞ്ചായത്ത് വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ വലിയ അളവിൽ കോളിഫോം, ഇ കോളി ബാക്ടീരിയ അടങ്ങിയിരിക്കുന്നതായി പരിശോധന റിപ്പോർട്ട്. ഇക്കാരണത്താൽ ആരോഗ്യ വകുപ്പിന്റെ എൻ.ഒ.സി ലഭിക്കാതെ വരുകയും പുതുതായി ഹോട്ടലിന് പഞ്ചായത്ത് ലൈസൻസ് കിട്ടുന്നതിന് തടസ്സം നേരിടുന്നതായും ആക്ഷേപമുയർന്നു. ടൗണിലെ ഹോട്ടലുകളിലും വീടുകളിലും ഏറിയ പങ്കും ഉപയോഗിച്ചു വരുന്നത് ഗ്രാമപഞ്ചായത്ത് വിതരണം ചെയ്യുന്ന വെള്ളമാണ്. ചുളിക്കപ്പുഴയുടെ മുകൾ ഭാഗത്ത് എളമ്പിലേരിയിൽ തടയണ നിർമിച്ച് അവിടെ നിന്ന് പൈപ്പ് വഴി ടൗണിലെ ടാങ്കിലെത്തിക്കുന്ന വെള്ളമാണ് വിതരണം ചെയ്യുന്നത്. ഇതിനിടയിലൊന്നും വെള്ളം ശുദ്ധീകരിക്കാനുള്ള സംവിധാനമില്ല. പുഴവെള്ളം മലിനമായിട്ടുണ്ടെങ്കിൽ വിതരണം ചെയ്യുന്ന വെള്ളവും മാലിന്യങ്ങൾ കലർന്നതാകും. ഇതിനിടയിൽ അണുനശീകരണം (ക്ലോറിനൈസേഷൻ) പോലും നടക്കുന്നില്ലെന്നാണ് ആരോപണമുയരുന്നത്. അടുത്തിടെ കെ.ബി റോഡിൽ പുതുതായി ഒരു ഹോട്ടൽ ആരംഭിക്കുന്നതിനായി ഹോട്ടലിൽ ഉപയോഗിക്കേണ്ട പൊതുടാപ്പിലെ വെള്ളം ആരോഗ്യ വകുപ്പിന്റെ നിർദേശാനുസരണം പരിശോധനക്കായി വാട്ടർ അതോറിറ്റിയുടെ കൽപറ്റയിലെ ഗുണ നിലവാര നിയന്ത്രണ ലാബിലേക്കയച്ചു. പരിശോധന റിപ്പോർട്ടിലാണ് സാമ്പ്ളായി ശേഖരിച്ച 100 മി. ലിറ്റർ വെള്ളത്തിൽ എണ്ണം കണക്കാക്കാൻ കഴിയാത്തത്ര ഉയർന്ന അളവിൽ കോളിഫോം , ഇ കോളി ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരമുള്ളത്. ഈ വെള്ളം ഉപയോഗിക്കുന്നവരിൽ ഛർദി, വയറിളക്കം തുടങ്ങിയ ജലജന്യ രോഗ സാധ്യത ഏറെയാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പധികൃതർ എൻ.ഒ.സി നൽകാൻ വിസമ്മതിക്കുകയാണ്. ആരോഗ്യ വകുപ്പിന്റെ എൻ.ഒ.സി ഉണ്ടെങ്കിൽ മാത്രമെ പഞ്ചായത്ത് ലൈസൻസ് നൽകാൻ വ്യവസ്ഥയുള്ളൂ. അണുവിമുക്തമാക്കിയ കുടിവെള്ളം വിതരണം ചെയ്യേണ്ട ഉത്തരവാദിത്തം ഗ്രാമ പഞ്ചായത്തിന്റേതാണ്. എന്നാൽ ഹോട്ടൽ, വ്യാപാരികൾ വേണമെങ്കിൽ സ്വന്തം നിലക്ക് വെള്ളം ശുദ്ധീകരിക്കട്ടെ എന്ന നിലപാടാണ് പഞ്ചായത്തധികൃതർ സ്വീകരിക്കുന്നതെന്ന് കേരള വ്യാപാരി-വ്യവസായി സമിതി യൂനിറ്റ് ഭാരവാഹികൾ ആരോപിക്കുന്നു. ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. FRIWDL5 മേപ്പാടിയിൽ വിതരണം ചെയ്യുന്ന വെള്ളം സംഭരിക്കുന്ന ടാങ്ക് പരീക്ഷ മാറ്റി കൽപറ്റ: പട്ടികവർഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ വിവിധ വിഷയങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് ജൂണ്‍ 12ന് നടത്തുമെന്നറിയിച്ച എഴുത്ത് പരീക്ഷ ജൂണ്‍ 19ലേക്ക് മാറ്റിയതായി ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ അറിയിച്ചു. പരീക്ഷാര്‍ഥികള്‍ നേരത്തെ ലഭിച്ച ഹാള്‍ ടിക്കറ്റുമായി ജൂണ്‍ 19ന് നേരത്തെ നിശ്ചയിച്ച സമയത്ത് കണിയാമ്പറ്റ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹാജരാകണം. ഫോണ്‍: 04936 202232. റേഷന്‍ വിതരണം കൽപറ്റ: 2022 പി.എം.ജി.കെ.വൈ സ്‌കീമില്‍ മേയ് മാസത്തെ ക്വോട്ടയിലെ ഗോതമ്പ് കൈപ്പറ്റാന്‍ സാധിക്കാത്തവര്‍ക്ക് പകരം ഒരു കിലോഗ്രാം അരി ജൂണ്‍ മാസത്തിലെ അഞ്ചു കിലോ അരിയോടൊപ്പം വിതരണം ചെയ്യും. ജൂണ്‍ 20നകം റേഷന്‍ കാര്‍ഡുടമകള്‍ വാങ്ങിക്കേണ്ടതാണെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു. ........................... അധ്യാപക നിയമനം മുട്ടിൽ: വയനാട് ഓർഫനേജ് കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ ഹൈസ്കൂളുകളിൽ ഒഴിവുള്ള എച്ച്.എസ്.ടി ഇംഗ്ലീഷ്, മലയാളം, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് തസ്തികകളിൽ ദിവസവേതനത്തിൽ അധ്യാപകരെ നിയമിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഡബ്ല്യു.എം.ഒ.എച്ച്.ആർ.ഡി സെന്ററിൽ ജൂൺ 15ന് രാവിലെ 10 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. വൈത്തിരി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ പ്ലസ്ടു വിഭാഗത്തില്‍ ബോട്ടണി (ജൂനിയര്‍), സുവോളജി (ജൂനിയര്‍), കോമേഴ്‌സ് (ജൂനിയര്‍), കെമിസ്ട്രി (ജൂനിയര്‍) എന്നീ വിഷയങ്ങളില്‍ താൽകാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 14ന് രാവിലെ 10.30ന് സ്‌കൂളില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. അമ്പലവയൽ: അമ്പലവയൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി ഹിന്ദി, എച്ച്.എസ്.ടി നാച്വറൽ സയൻസ് വിഭാഗത്തിലേക്ക് താൽകാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ 14ന് ഉച്ചക്ക് രണ്ടിന് സ്കൂൾ ഓഫിസിൽ നടക്കും. മുട്ടിൽ: തൃക്കൈപ്പറ്റ ഗവ. ഹൈസ്‌കൂളിൽ ഒഴിവുള്ള എല്‍.പി.എസ്.എ തസ്തികയിലേക്ക് താൽകാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ 13ന് രാവിലെ 10.30ന് സ്‌കൂൾ ഓഫിസിൽ നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും വാക്‌സിനേഷൻ സർട്ടിഫിക്കറ്റുമായി ഹാജരാകണം. പനമരം: പനമരം ജി.എച്ച്.എസ്.എസില്‍ എച്ച്.എസ്.എ (ഫിസിക്കല്‍ സയന്‍സ്), എച്ച്.എസ്.എ (നാച്വറല്‍ സയന്‍സ്), പ്രീപ്രൈമറി ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ 13ന് നടക്കും. ഫിസിക്കല്‍ സയന്‍സ് അധ്യാപകര്‍ക്ക് രാവിലെ 11 നും നാച്വറല്‍ സയന്‍സ് ഉച്ചക്ക് 12നും, പ്രീ പ്രൈമറി അധ്യാപകര്‍ക്ക് ഉച്ചക്ക് 1.30നും ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപകര്‍ക്ക് വൈകീട്ട് മൂന്നിനുമാണ് കൂടിക്കാഴ്ച. ഫോണ്‍: 6238890766.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.