പരിസ്ഥിതിലോല മേഖല: രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു

മുക്കം: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ കേന്ദ്ര എംപവേർഡ് കമ്മിറ്റിയെയും പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തെയും എത്രയുംവേഗം സമീപിക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം.പി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. പശ്ചിമഘട്ടത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായതിനാൽ, പരിസ്ഥിതിലോല മേഖല ഒരുകിലോമീറ്റർ പരിധി നിശ്ചയിക്കുന്നത് വയനാട്ടിലെ ജനങ്ങളുടെ ജീവിതമാർഗങ്ങൾ തടസ്സപ്പെടുത്തും. ജനങ്ങളുടെ ശക്തമായ പ്രതിഷേധമുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന് കേന്ദ്ര എംപവേർഡ് കമ്മറ്റിയെയും പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തെയും സമീപിക്കാമെന്നും ഇവയുടെ ശിപാർശകൾ കോടതി പരിഗണിക്കുമെന്നും പറയുന്നുണ്ട്. സംസ്ഥാന സർക്കാർ ഈ സാധ്യത പരമാവധി ഉപയോഗപ്പെടുത്തി സംരക്ഷിതപരിധി കുറച്ച് ജനങ്ങളുടെ ജീവിതത്തെ ബാധിക്കാത്തവിധം വിധി നടപ്പാക്കാൻ ശ്രമിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.