മാനന്തവാടി: പാൽവെളിച്ചം കൂടൽകടവ് റോപ് ഫെൻസിങ് പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കം ചെറുക്കുമെന്ന് മാനന്തവാടി നഗരസഭ കോൺഗ്രസ് കൗൺസിലർമാർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വന്യമൃഗശല്യത്തിൽനിന്ന് കർഷകരെയും കൃഷിയും രക്ഷിക്കുന്നതിനായി 3.60 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന റോപ് ഫെൻസിങ് പണി ആരംഭിച്ചെങ്കിലും ഇപ്പോൾ നിലച്ച മട്ടാണ്. സ്റ്റീൽ മെറ്റീരിയലുകളുടെ വില വർധനയാണ് ഫെൻസിങ് നിർമാണം പാതിവഴിയിലാവാൻ കാരണം. പ്രദേശത്തെ കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നിർമാണം ആവശ്യമാണ്. അതുകൊണ്ട് ശക്തമായ സമരപരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്നും മെംബർമാർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ജേക്കബ് സെബാസ്റ്റ്യൻ, കൗൺസിലർമാരായ ഷിബു കെ. ജോർജ്, ലൈല സജി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.