ഗൂഡല്ലൂർ: രണ്ടുപേരെ കൊല്ലുകയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുകയും ചെയ്യുന്ന കൊലകൊമ്പനെ പിടികൂടുകതന്നെ വേണമെന്ന് ഓവാലി ടൗൺ പഞ്ചായത്ത് ഭരണസമിതി യോഗം ആവശ്യപ്പെട്ടു. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും തെരുവുവിളക്കുകളുടെ പ്രശ്നപരിഹാരത്തിന് വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാനും ആദിവാസികൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളുടെ അടിസ്ഥാന നിർമാണ പ്രവൃത്തികൾ പൂർത്തീകരിക്കാനും യോഗം തീരുമാനിച്ചു. പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ച് നൽകാനും യോഗം അനുമതി നൽകി. പഞ്ചായത്ത് ചെയർപേഴ്സൻ ചിത്രദേവി അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് ഓഫിസർ ഹരി, വൈസ് ചെയർമാൻ സഹദേവൻ മറ്റ് വാർഡ് അംഗങ്ങളും പങ്കെടുത്തു. GDR OVLY: വ്യാഴാഴ്ച നടന്ന ഓവാലി ടൗൺ പഞ്ചായത്ത് ഭരണസമിതി യോഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.