അംഗൻവാടി പ്രവേശനോത്സവം

attn: അംഗൻവാടി പ്രവേശനോത്സവ വാർത്തകൾ ഒന്നിച്ച് കൊടുക്കണം മാനന്തവാടി: ചെറ്റപ്പാലം അംഗൻവാടി പ്രവേശനോത്സവവും അംഗൻവാടി റോഡും മാനന്തവാടി നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ അഡ്വ. സിന്ധു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ അഡ്വ. അബ്ദുൽ റഷീദ് പടയൻ അധ്യക്ഷത വഹിച്ചു. മുംതാസ് ബീഗം, റിട്ട. പ്രധാനാധ്യാപകൻ ജോൺ മാത്യു, അനിത രാജേഷ്, പടയൻ മുഹമ്മദ്, കോമത്ത് മുസ്തഫ, വി.ഒ. വിജയകുമാർ എന്നിവർ സംസാരിച്ചു. ഉത്തർപ്രദേശ് സ്വദേശി അൻഷ് ഉൾപ്പെടെ ഒമ്പതുപേരാണ് തിങ്കളാഴ്ച പുതുതായി പ്രവേശനം നേടിയത്. കഴിഞ്ഞ വർഷം പ്രവേശനം നേടിയ യു.പി സ്വദേശികളായ ജാൻവി, ആര്യൻ, ദേവ് ഉൾപ്പെടെ 16 കുട്ടികൾ ഇപ്പോൾ അംഗൻവാടിയിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.