കൽപറ്റ: വയനാട്ടിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറിൽ നിന്നും ഓൺലൈൻ വഴി വിദേശത്തേക്ക് ടൂർ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത ഗോവൻ സ്വദേശിയായ പ്രതി അറസ്റ്റിൽ. നോർത്ത് ഗോവയിലെ അൽഡോണ സ്വദേശിയായ ദീപക് ഹാൽദങ്കർ (27) ആണ് അൽഡോണയിൽ നിന്ന് പിടിയിലായത്. വയനാട് സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. 2020 ഫെബ്രുവരിയിൽ ഡി.എ.ഇ ലൈവ് എന്ന സ്ഥാപനത്തിന്റെ പ്രതിനിധിയാണ് എന്ന് പരിചയപ്പെടുത്തിയാണ് പ്രതി വിദേശത്തേക്ക് ടൂർ വാഗ്ദാനം ചെയ്ത് ഡോക്ടറുടെ ക്രെഡിറ്റ് കാർഡിൽ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്തത്. മേപ്പാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ജില്ല പൊലീസ് മേധാവി 2021 ആദ്യം വയനാട് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലേക്ക് അന്വേഷണത്തിനായി കൈമാറുകയായിരുന്നു. തുടർന്ന് പണം കൈമാറിയ ഗേറ്റ് വേയിൽ നിന്നും ലഭിച്ച സൂചനയിൽ നിന്നും പ്രതി ഗോവയിലാണ് എന്ന് മനസ്സിലായി. വയനാട് സൈബർ പൊലീസ് ഗോവയിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പൊലീസ് സംഘത്തിൽ എ.എസ്.ഐ ജോയിസ് ജോൺ, എസ്.സി.പി.ഒ കെ.എ. സലാം, എം.എസ്. റിയാസ് യാസ് എന്നിവരും ഉണ്ടായിരുന്നു. Deepak Haldankar (27)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.