മാനന്തവാടി: വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും 30, 31 തീയതികളിലായി നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച 2.94 കോടി രൂപ ഉപയോഗിച്ച് പണിത കെട്ടിടത്തിന്റെ ഉദ്ഘാടനം മേയ് 30ന് വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. സ്കൂളിൽ നടക്കുന്ന ചടങ്ങിൽ എം.എൽ.എ. ഒ.ആർ. കേളു, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ, എന്നിവർ പങ്കെടുക്കും. 31ന് വിദ്യാലയത്തിന്റെ 64-ാം വാർഷികാഘോഷവും പ്രധാനാധ്യാപിക പി.കെ. സുധ ടീച്ചർക്കും ഹയർ സെക്കൻഡറി അധ്യാപകൻ പി. ലവൻ മാസ്റ്റർക്കുമുള്ള യാത്രയയപ്പ് സമ്മേളനവും രാവിലെ 9.30ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ പി.ടി.എ പ്രസിഡന്‍റ് ടി.കെ. മമ്മൂട്ടി, പ്രിൻസിപ്പൽ പി.സി. തോമസ്, സ്റ്റാഫ് പ്രതിനിധികളായ സി. നാസർ, വി.കെ. പ്രസാദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.