സുൽത്താൻ ബത്തേരി: കൈപ്പഞ്ചേരിയിൽ സി.പി.എം പ്രവർത്തകൻെറ വീട്ടുവളപ്പിൽനിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സുൽത്താൻ ബത്തേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പ്രതിപട്ടികയിലുള്ള ആളുകൾ നിരവധി കൊലപാതക കേസുകളിലും പ്രതികളാണ്. രണ്ടു വർഷം മുമ്പ് കുടകിൽ ബീനാച്ചി സ്വദേശിയായ ദീപേഷ് മരണപ്പെട്ടതിലും ഇവരുടെ പങ്ക് അന്വേഷിക്കണം. കഴിഞ്ഞ വർഷം കാരക്കണ്ടിയിൽ നടന്ന സ്ഫോടനത്തിൽ മൂന്ന് കൗമാര പ്രായക്കാരായ കുട്ടികൾ മരണപ്പെട്ടതിലും ഇപ്പോൾ പിടിക്കപ്പെട്ട അധോലോക ബന്ധമുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കുട്ടികളുടെ മരണം സംബന്ധിച്ച് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും ബാലാവകാശ കമീഷനും പരാതി നൽകിയെങ്കിലും ഒരാളെ പ്രതിയാക്കി അന്വേഷണം അവസാനിപ്പിച്ചിരിക്കുകയാണ്. ഇക്കാര്യമുന്നയിച്ച് സമരം ശക്തമാക്കാനാണ് തീരുമാനം. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് അഡ്വ. സതീഷ് പൂതിക്കാട്, എൻ.എം. വിജയൻ, ഡി.പി. രാജശേഖരൻ, അഡ്വ. പി.ഡി. സജി, നിസ്സി അഹമ്മദ്, ഉമ്മർ കുണ്ടാട്ടിൽ, സണ്ണി ജോസഫ്, സക്കറിയ മണ്ണിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.