കൽപറ്റ: അടുത്ത അഞ്ചുദിവസം കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ജില്ലയിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതിക്ക് സാധ്യതയുള്ളതിനാൽ വിവിധ മുന്നറിയിപ്പ് നിർദേശങ്ങളാണ് ജനങ്ങൾക്കായി അധികൃതർ പുറപ്പെടുവിച്ചത്. * പുഴകളിലും മറ്റു ജലാശയങ്ങളിലും ഒരു കാരണവശാലും ഇറങ്ങരുത്. ഒഴുക്ക് ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകടസാധ്യത കൂടുതലാണ്. * കാലാവസ്ഥ മുന്നറിയിപ്പുകൾ ഗൗരവത്തോടെ നിരീക്ഷിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണം. ആവശ്യപ്പെടുന്ന സമയത്ത് ക്യാമ്പുകളിലേക്ക് മാറാൻ തയാറാവണം. * കാറ്റിലും മഴയിലും വൈദ്യുതി ലൈനുകൾ പൊട്ടിവീഴാൻ സാധ്യതയുണ്ട്. ശ്രദ്ധയിൽ പെട്ടാൽ ഉടനെ കെ.എസ്.ഇ.ബിയുടെ 1912 കൺട്രോൾ റൂം നമ്പറിൽ അറിയിക്കുക. അതിരാവിലെ ജോലിക്കോ മറ്റു ആവശ്യങ്ങൾക്കോ ഇറങ്ങുന്നവർ വെള്ളക്കെട്ടുകളിൽ വൈദ്യുതി ലൈനുകൾ വീണു കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. * മലയോര മേഖലകളിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും മഴ മുന്നറിയിപ്പ് കഴിയുന്നതുവരെ ഒഴിവാക്കുക. * വിനോദസഞ്ചാരികൾ രാത്രി യാത്രകൾ ഒഴിവാക്കുകയും പരമാവധി താമസസ്ഥലത്തു തുടരുകയും ചെയ്യണം. ടൂറിസം വകുപ്പിന്‍റെയും ജില്ല ഭരണകൂടത്തിന്‍റെയും നിർദേശങ്ങൾ കർശനമായി പാലിക്കണം. സുരക്ഷ സജ്ജീകരണങ്ങളില്ലാത്തതും അനുമതി ഇല്ലാത്തതുമായ ഒരു സ്ഥലത്തും പോകരുത്. * 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമികളിലേക്ക് 1077 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. box കാരാപ്പുഴ അണക്കെട്ടിന്‍റെ ഷട്ടറുകൾ നാളെ തുറക്കും കൽപറ്റ: മഴക്കാല മുന്നൊരുക്കത്തിന്‍റെ ഭാഗമായി കാരാപ്പുഴ അണക്കെട്ടിന്‍റെ മൂന്നു ഷട്ടറുകള്‍ മേയ് 17ന് രാവിലെ 10 മുതല്‍ അഞ്ച് സെ. മീറ്റര്‍ വീതം തുറന്ന് ജലം പുറത്തേക്ക് വിടും. പുഴയിലെ നീരൊഴുക്ക് വർധിക്കുന്നതിനും ജലനിരപ്പ് 65 മുതല്‍ 85 സെ.മീ. വരെ ഉയരുന്നതിനും സാധ്യതയുള്ളതിനാല്‍ കാരാപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു. നിർമാണത്തിനു പിന്നാലെ റോഡ് തകർന്നു മാനന്തവാടി: പ്രവൃത്തിയിലെ അഴിമതിയിലേക്ക് വിരൽചൂണ്ടി നിർമാണത്തിന് പിന്നാലെ റോഡ് തകർന്നു. പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ മുടക്കി നിർമിച്ച മാനന്തവാടി നഗരസഭയിലെ എരുമത്തെരുവ്-ചെറ്റപ്പാലം ബൈപ്പാസ് റോഡാണ് റീടാറിങ് പ്രവൃത്തി കഴിഞ്ഞ് രണ്ടുമാസം തികയുന്നതിനുമുമ്പേ തകർന്നത്. നാട്ടുകാരുടെ ഏറെക്കാലത്തെ മുറവിളികൾക്കുശേഷമാണ് പണി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തത്. ബൈപാസ് റോഡ് റീടാറിങ് പ്രവൃത്തിയിൽ അഴിമതി നടത്തിയവർക്കെതിരെ നഗരസഭ ശക്തമായ നടപടികൾ എടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ടാറിങ് പ്രവൃത്തിയിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നും ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവർക്ക് പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു. SUNWDL7 എരുമത്തെരുവ്-ചെറ്റപ്പാലം ബൈപാസ് റോഡ് തകർന്ന നിലയിൽ യൂത്ത് ലീഗ് കൺവെൻഷൻ നാളെ മാനന്തവാടി: വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച രണ്ടുമണിക്ക് വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ കൺവെൻഷൻ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഫാഷിസത്തിനും തീവ്രവാദത്തിനുമെതിരെയുള്ള യൂത്ത് ലീഗ് കാമ്പയിൻ പ്രചാരണാർഥമാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. ജില്ല മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി ഉദ്ഘാടനം നിർവഹിക്കും. അബ്ദുസ്സമദ് പൂക്കോട്ടൂർ വിഷയമവതരിപ്പിക്കും. വാർത്തസമ്മേളനത്തിൽ വെള്ളമുണ്ട പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്‍റ് സിദ്ദീഖ് പീച്ചങ്കോട്, ജനറൽ സെക്രട്ടറി അബ്ദുൽ ജബ്ബാർ ചാപ്പേരി, ട്രഷറർ അബ്ദുല്ല പുലിക്കാട്, വൈസ് പ്രസിഡന്‍റുമാരായ എ.സി. ജിൻഷാദ്, മുഹമ്മദലി വെള്ളമുണ്ട എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.