സുൽത്താൻ ബത്തേരി: കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ വയനാട്ടിൽ സംഭവിച്ച കാലാവസ്ഥ വ്യതിയാനങ്ങളെ സംബന്ധിച്ച് ശാസ്ത്രീയമായ പഠനം നടത്തണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 41ാം ജില്ല സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. ജില്ലയിലെ ശാസ്ത്ര സ്ഥാപനങ്ങളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഈ പഠനത്തിൽ പങ്കാളികളാക്കണം. ഇതു സംബന്ധിച്ച ആധികാരിക രേഖകൾ ലഭ്യമാക്കണം. വയനാട്ടിൽ സംഭവിച്ച കുടിയേറ്റം, വന നശീകരണം, ഭൂവിനിയോഗത്തിൽ വന്ന മാറ്റം, മഴയുടെ സ്വഭാവ മാറ്റം തുടങ്ങിയവയും പരിശോധിക്കണം. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി കാർഷിക വിളകളുടെ ഉൽപാദനത്തിലുണ്ടായ ഏറ്റക്കുറച്ചിലുകൾ പഠിക്കുന്നതിനോടൊപ്പം വിളകളിൽ സമീപകാലത്തുണ്ടായ രോഗകീട ആക്രമണങ്ങൾ കാലാവസ്ഥയുമായി എങ്ങനെ ബന്ധപ്പെടുന്നു എന്നും പഠനവിധേയമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കുപ്പാടി ഗവ. ഹൈസ്‌കൂളിൽ നടക്കുന്ന സമ്മേളനം പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം പി.കെ. ബാലകൃഷ്ണൻ 'കാലാവസ്ഥ വ്യതിയാനവും ലോകത്തിന്റെ ഭാവിയും' എന്ന വിഷയത്തിൽ ക്ലാസെടുത്ത് ഉദ്‌ഘാടനം ചെയ്തു. കാലാവസ്ഥ പ്രതിരോധത്തിനായുള്ള ഉടമ്പടി വ്യവസ്ഥകൾ നടപ്പാക്കാൻ ധനികരാഷ്ട്രങ്ങൾ അലംഭാവം കാണിക്കുകയാണ്. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ കാലാവസ്ഥ മാറ്റം സംബന്ധിച്ച പഠനങ്ങൾക്കായി നിയോഗിക്കപ്പെട്ട ശാസ്ത്രജ്ഞ സംഘമായ ഐ.പി.സി.സിയുടെ ഒടുവിൽ പുറത്തുവന്ന ആറാമത്തെ റിപ്പോർട്ട് പ്രകാരം കാലാവസ്ഥ മാറ്റത്തിന്റെ ദുരന്തങ്ങൾ ഭൂമിയുടെ എല്ലാ ഭാഗത്തും സംഭവിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരസഭ കൗൺസിലറായ പി.കെ. സുമതി, എസ്. രാധാകൃഷ്ണൻ, ഷീബ ചാക്കോ, സ്കൂൾ പ്രധാനാധ്യാപിക ജോളിയാമ്മ മാത്യു എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡന്റ് പി.ആർ. മധുസൂദനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എം. ടോമി പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി. കുഞ്ഞികൃഷ്ണൻ വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു. നിർവാഹക സമിതി അംഗം കെ. ബാലഗോപാലൻ സംഘടന രേഖ അവതരിപ്പിച്ചു. SATWDL14 കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല സമ്മേളനം കേന്ദ്ര നിർവാഹക സമിതി അംഗം പി.കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു തൊഴിലാളികളുടെ വിവരങ്ങൾ ടീ ബോർഡിൽ നൽകണം Must കൽപറ്റ: ചെറുകിട തേയില കർഷകരുടെ തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ അടിസ്ഥാന വിവരങ്ങൾ ടീ ബോർഡ് ഇന്ത്യ ശേഖരിക്കുന്നു. ചെറുകിട കർഷകരുടെ തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഭാവിയിൽ ക്ഷേമാനുകൂല്യങ്ങൾ നൽകുന്നതിനും അതിനായി പദ്ധതികൾ ആവിഷ്കരിക്കുന്നതിനും സഹായമാകുന്നതിനായാണിത്. ടീ ബോർഡിൽ രജിസ്റ്റർ ചെയ്ത എല്ലാ ചെറുകിട തേയില കർഷകരും അവരുടെ തോട്ടങ്ങളിൽ പുറത്തുനിന്ന് വേതനാടിസ്ഥാനത്തിൽ നിയോഗിക്കുന്ന തൊഴിലാളികളുടെ പേര്, ലിംഗം, പ്രായം, ബ്ലോക്ക്, റവന്യൂ ജില്ല, സംസ്ഥാനം, നൽകുന്ന ശരാശരി വേതനം, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ്, തൊഴിലാളികളുടെ ആധാർ നമ്പർ മുതലായവ ടീ ബോർഡിന്റെ അടുത്തുള്ള ഫീൽഡ് ഓഫിസിൽ എത്രയും പെട്ടെന്ന് അറിയിക്കണമെന്ന് അസി. ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.