ഊട്ടി വസന്തോത്സവം പനിനീർപ്പൂ പ്രദർശനം ആരംഭിച്ചു

ഊട്ടി: സമ്മർ ഫെസ്റ്റിവലിന്റെ തുടർച്ചയായി പതിനേഴാമത് പനിനീർപ്പൂ പ്രദർശനം സെന്റിനറി റോസ് ഗാർഡനിൽ തുടക്കമായി. 31,000 വർണാഭമായ റോസാപ്പൂക്കളുള്ള 15 അടി ഉയരമുള്ള തടി വീടാണ് 17ാമത് പ്രദർശനത്തിന്റെ മുഖ്യആകർഷണം . കാർട്ടൂൺ കഥാപാത്രങ്ങളായ മോട്ടു, പട്‌ലു പിയാനോ, സ്‌നോമാൻ, കൊറോണ അവയർനെസ് മാസ്‌ക് തുടങ്ങി കുട്ടികളെ ആകർഷിക്കുന്നതിനായി 50,000 റോസാപ്പൂക്കൾ ഉപയോഗിച്ചാണ് രൂപങ്ങൾ നിർമിച്ചിരിക്കുന്നത്. ഊട്ടി രൂപവത്കരിച്ചതിന്റെ ഇരുന്നൂറാം വാർഷികം ഓർമിപ്പിക്കുന്നതിന്റെ രൂപവും പ്ലാസ്റ്റിക് നിർമാർജനത്തിന്റെ ഭാഗമായി മഞ്ഞ സഞ്ചി ഉപയോഗത്തിന്റെ പ്രത്യേകത ഊന്നിയുള്ള രൂപങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രദർശനത്തിൽ തിരുനെൽവേലി, തിരുപ്പൂർ, ധർമപുരി, ഡിണ്ടിഗൽ, മധുരൈ, കൃഷ്ണഗിരി, ഈറോഡ്, തഞ്ചാവൂർ എന്നീ ഹോർട്ടികൾച്ചർ ഡിപ്പാർട്ട്‌മെന്റിന്റെ റോസാപ്പൂക്കൾ കൊണ്ട് വിവിധ ആകൃതികളുമുണ്ട്. വനംമന്ത്രി കെ. രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ജില്ല കലക്ടർ എസ്.പി. അംറിത്ത് പ്രദർശനം കാണാനെത്തി. നിരവധി ടൂറിസ്റ്റുകളും എത്തിയിരുന്നു. രണ്ടുദിവസത്തെ പനിനീർപൂ പ്രദർശനമാണ് നടക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.