മാനന്തവാടി: ബൈക്ക് മോഷണ കേസില്‍ അറസ്റ്റിലായ യുവാവ് റിമാൻഡിൽ. കുഴിനിലം പൂവളപ്പില്‍ ഷറഫു എന്ന ഷറഫുദ്ദീന്‍ (21) ആണ് അറസ്റ്റിലായത്. ഒഴകോടി മക്കിക്കൊല്ലില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കോഴിക്കോട്ടുകാരനായ യശ്വിന്‍ ജോസിന്‍റെ ഒന്നര ലക്ഷം രൂപ വിലവരുന്ന ബൈക്ക് ആണ് കവർന്നത്. വില്‍പന നടത്തുന്നതിനിടെയാണ് ഷറഫുദ്ദീന്‍ പൊലീസിന്‍റെ വലയിലായത്. മാനന്തവാടി എസ്.ഐ. ബിജു ആന്‍റണി, സി.പി.ഒമാരായ രംജിത്ത്, അജീഷ് കൊയിലേരി, ജെനീഷ്, ജിയോ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. നിവരധി മോഷണ കേസിലെ പ്രതിയാണ് ഷറഫുദ്ദീന്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. SATWDL5 ഷര്‍ഫുദീന്‍ സ്ത്രീധന പീഡനം: മദ്റസ അധ്യാപകൻ റിമാൻഡിൽ മാനന്തവാടി: സ്ത്രീധന പീഡനകേസിൽ അറസ്റ്റിലായ മദ്റസ അധ്യാപകൻ റിമാൻഡിൽ. കാട്ടികുളം പനവല്ലി മുതുവാട്ടിൽ മുഹമ്മദ് ഷാഫി (28)യെയാണ് തിരുനെല്ലി പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചുവർഷം മുമ്പ് വിവാഹിതനായ ഇയാൾ സ്ത്രീധനത്തെ ചൊല്ലി 21കാരിയായ ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. SATWDL6 മുഹമ്മദ് ഷാഫി എന്‍റെ കേരളം പ്രദര്‍ശന-വിപണനമേള സമാപിച്ചു കൽപറ്റ: സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കല്‍പറ്റയില്‍ നടത്തിയ എന്‍റെ കേരളം പ്രദര്‍ശന-വിപണന മേളയും സാംസ്‌കാരിക പരിപാടികളും വയനാടിന്‍റെ ജനകീയ ഉത്സവമായി മാറിയെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ല ഭരണകൂടത്തിന്‍റെയും മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും പങ്കാളിത്തത്തോടെ ഒരാഴ്ചയായി എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനിയിൽ നടന്ന മേളയുടെ സമാപന സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മികച്ച രീതിയില്‍ സജ്ജീകരിച്ച 40 ഓളം വകുപ്പുകളുടെ 72 തീം സ്റ്റാളുകളും വ്യവസായ- വാണിജ്യ വകുപ്പിനു കീഴിലുള്ള എം.എസ്.എം.ഇകളുടെയും കൃഷി വകുപ്പിന്‍റെയും കുടുംബശ്രീയുടെയും 100 ലധികം വിപണന സ്റ്റാളുകളും ഫുഡ് കോര്‍ട്ടും വലിയ ആകര്‍ഷണവും വിപണന സാധ്യതകളുമാണ് നല്‍കിയത്. കോവിഡിനിടെ തളര്‍ച്ച ബാധിച്ച സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകര്‍ക്കുകൂടി സര്‍ക്കാറിന്‍റെ ഈ ഒന്നാം വാര്‍ഷികാഘോഷ പരിപാടി സഹായകരമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ എ. ഗീത, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എസ്. ബിന്ദു, എ.ഡി.എം എന്‍.ഐ. ഷാജു എന്നിവര്‍ മികച്ച സ്റ്റാളുകള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഡെപ്യൂട്ടി കലക്ടര്‍ കെ. അജീഷ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ. മുഹമ്മദ്, വ്യവസായ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാകേശ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. SATWDL7 എന്‍റെ കേരളം പ്രദർശന-വിപണന മേളയുടെ സമാപനം മന്ത്രി എ.കെ. ശശീന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു സർക്കാർ വാർഷികാഘോഷ ധൂർത്ത് ജനങ്ങളോടുള്ള വെല്ലുവിളി -ഗാന്ധിദർശൻ വേദി കൽപറ്റ: പിണറായി സർക്കാറിന്‍റെ ഒന്നാം വാർഷികാഘോഷത്തിന്‍റെ പേരിൽ നടത്തുന്ന മാമാങ്കവും ധൂർത്തും കേരള ജനതയോടുള്ള വെല്ലുവിളിയാണെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ല കമ്മിറ്റി ആരോപിച്ചു. ഈമാസം സർക്കാർ ജീവനക്കാരുടെ ശമ്പളം, കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം, പെൻഷൻ ഇവ പോലും നൽകാൻ പണമില്ലെന്നു വിലപിക്കുന്ന സംസ്ഥാന ധനകാര്യമന്ത്രി ഈ ധൂർത്തും മാമാങ്കവും നടത്താൻ എവിടെനിന്നാണ് പണം നൽകുന്നതെന്നു ജനങ്ങളോട് വിശദീകരിക്കണം. ജില്ല പ്രസിഡന്‍റ് ഇ.വി. അബ്രഹാം അധ്യക്ഷത വഹിച്ചു. പി.ജെ. സെബാസ്റ്റ്യൻ, അഡ്വ. പി.എം. രാജീവ്, ആർ. രാജൻ, പ്രമോദ് തൃക്കൈപ്പറ്റ, കെ.ജി. വിലാസിനി, പി.വി. ആന്‍റണി, സുകന്യ ആഷിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.