കക്കോടി: ബാലുശ്ശേരി- കോഴിക്കോട് പാതയിലെ വെള്ളക്കെട്ടിന് ശമനമില്ല. കക്കോടി ആരോഗ്യ കേന്ദ്രത്തിന് മുൻഭാഗം, അമ്പലത്തുകുളങ്ങര, എ.കെ. കെ.ആർ സ്കൂൾ താഴം, ഏഴേ നാല്, ഏഴേ ആറ്, എട്ടേ നാല്, തച്ചാട്ട്താഴം തുടങ്ങിയ സ്ഥലങ്ങളിലെ വെള്ളക്കെട്ടും കുഴികളുമാണ് യാത്രക്കാർക്ക് അപകടം സൃഷ്ടിക്കുന്നത്. ഈ ഭാഗത്ത് വർഷങ്ങളായി വെള്ളക്കെട്ടുണ്ടാകുന്നുണ്ടെങ്കിലും ശാശ്വത പരിഹാരത്തിന് അധികൃതർ ശ്രമിക്കുന്നില്ല.
കാലാകാലങ്ങളിൽ വലിയ തുക ഓവുചാലുകളുടെയും അറ്റകുറ്റപ്പണികളുടെയും പേരിൽ പഞ്ചായത്തുകളും പി.ഡബ്ല്യു.ഡിയും ചെലവഴിക്കുന്നുണ്ടെങ്കിലും റോഡിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നില്ലെന്നാണ് ആക്ഷേപം. ആഴത്തിലുള്ള ഓവുചാലില്ലാത്തതിനാൽ വെള്ളം ഒഴിഞ്ഞുപോകാതെ റോഡിൽ കെട്ടിക്കിടക്കുകയാണ്. കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിന് മുൻവശത്ത് വെള്ളം കെട്ടിക്കിടക്കുന്നതു കാരണം, ചികിത്സക്കെത്തുന്ന രോഗികളും പ്രയാസപ്പെടുകയാണ്. ഇവിടെ മാസങ്ങൾക്കുമുമ്പ് അഴുക്കുചാലിന്റെ അറ്റകുറ്റപ്പണികൾക്ക് ലക്ഷങ്ങളാണ് ചെലവഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.