നന്ദു കൃഷ്ണ, വിനീഷ്
അടൂർ: അടൂരിലെ ബാർ ഹോട്ടൽ മാനേജരെയും ജീവനക്കാരനെയും മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേരെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. മേലൂട് ബിനു ഭവനിൽ നന്ദു കൃഷ്ണ (26), മേലൂട് സതീഷ് ഭവനിൽ വിനീഷ് (29) എന്നിവരാണ് പിടിയിലായത്. അടൂർ വൈറ്റ് പോർട്ടിക്കോ ബാർ ഹോട്ടൽ മാനേജർ ബൈജു, ജീവനക്കാരനായ അജിത്ത് എന്നിവർക്ക് നേരെയായിരുന്നു ആക്രമണം ഉണ്ടായത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാറിനുള്ളിൽ അതിക്രമിച്ചു കയറിയ പ്രതികൾ ജീവനക്കാരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ പ്രതികൾക്ക് മാനേജർ ബൈജുവിനോട് മുൻവൈരാഗ്യം ഉണ്ടായിരുന്നുവെന്നും, ഇതിന്റെ തുടർച്ചയായാണ് ഈ ആക്രമണം നടത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അടൂർ പൊലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ബാർ ഹോട്ടലുകളിൽ അതിക്രമം നടത്തുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.