തിരുവനന്തപുരം: ഒറ്റക്ക് താമസിച്ചിരുന്ന വയോധികയെ രാത്രി വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിൽ യുവാവിന് 21 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. നെടുമങ്ങാട് പയ്യമ്പള്ളി സ്വദേശി ഷഫീക്കിനാണ് തിരുവനന്തപുരം അഡീഷനൽ ജില്ല ജഡ്ജി എം.പി. ഷിബു ശിക്ഷ വിധിച്ചത്. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. ഫോറൻസിക് വിഭാഗം സൂക്ഷിച്ച വിരലടയാള രേഖകളുമായി ഒത്തുനോക്കിയതിൽ നിന്നാണ് പ്രതിയിലേക്ക് അന്വേഷണം എത്തിയത്.
അറസ്റ്റിലായവരിൽ നിന്ന് കളവുപോയ ആഭണങ്ങൾ കണ്ടെടുക്കാനായത് വിലപ്പെട്ട തെളിവായി. വലിയതുറ ഇൻസ്പെക്ടർമാരായ കെ.ബി. മനോജ് കുമാർ, വി. അശോക കുമാർ എന്നിവർ നടത്തിയ അന്വേഷണത്തിൽ 21 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദും അഭിഭാഷക വി.സി. ബിന്ദുവും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.