വർക്കല: പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. പാരിപ്പള്ളി പുലിക്കുഴി മുസ്ലിംപള്ളിക്ക് സമീപം താന്നിപൊയ്കയിൽ കൊച്ചുവീട്ടിൽ രാഹുൽ (21) ആണ് അറസ്റ്റിലായത്. നാലുമാസം മുമ്പ് പ്രതി ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയെ പരിചയപ്പെടുകയായിരുന്നു. തുടർന്ന് വിവാഹവാഗ്ദാനം നൽകുകയും ആളില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചുകയറി ശാരീരികമായി പീഡിപ്പിക്കുകയമായിരുന്നു.
തുടർന്ന് പെൺകുട്ടിക്ക് പഠനത്തിൽ അശ്രദ്ധയും സ്വഭാവവ്യത്യാസവുമുണ്ടായി. രക്ഷിതാക്കൾ ആശുപത്രിയിലെത്തിച്ച് കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവും ഗർഭിണിയാണെന്നുള്ള വിവരവും അറിഞ്ഞത്. വിവരമറിയിച്ചതിനെത്തുടർന്ന് പ്രതിയെ പാരിപ്പള്ളിയിൽനിന്ന് വർക്കല പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.