നേമം: സിസേറിയൻ കഴിഞ്ഞ് പെൺകുഞ്ഞിന് ജന്മം നൽകിയ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ ചികിത്സ പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ. വിളപ്പിൽശാല പേയാട് ചെറുകോട് അലക്കുന്നം പ്രയാഗ വീട്ടിൽ പ്രമോദ് ചന്ദ്രൻ-ജയശ്രീ ദമ്പതികളുടെ മകൾ ഗായത്രി ചന്ദ്രൻ (27) ആണ് മരിച്ചത്.
വയറുവേദനയെ തുടർന്ന് ജൂലൈ 19നാണ് യുവതിയെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇവിടെവെച്ച് യുവതി പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു.
എന്നാൽ രാത്രിയായപ്പോൾ യുവതിയുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് ആദ്യം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ഇവിടെ വെൻറിലേറ്റർ ഒഴിവിെല്ലന്ന് അധികൃതർ അറിയിച്ചതിനെത്തുടർന്ന് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിക്കുകയായിരുെന്നന്ന് ബന്ധുക്കൾ പറഞ്ഞു.
ഇവിടെ ചികിത്സയിലിരിക്കെ ജൂലൈ 26ന് രാത്രി 11ഓടുകൂടിയാണ് യുവതി മരണപ്പെടുന്നത്. ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രി അധികൃതരുടെ പിഴവാണ് യുവതി മരിക്കാൻ കാരണമായെതന്നാണ് ബന്ധുക്കളുടെ ആരോപണം.
യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമീഷൻ ഉൾപ്പെടെയുള്ളവർക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു.ഗായത്രി ചന്ദ്രെൻറ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഭർത്താവ്: ഷൈനു. പ്രതീഷ് ചന്ദ്രനാണ് ഗായത്രിയുടെ സഹോദരൻ. വിളപ്പിൽശാല പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.