ആറ്റിങ്ങൽ: കടയ്ക്കാവൂരിൽ യുവതിക്ക് വെട്ടേറ്റു. നിലയ്ക്കാമുക്ക് ഗാന്ധിമുക്കിന് സമീപം കടയ്ക്കാവൂർ വയൽത്തിട്ട വീട്ടിൽനിന്ന് ഗാന്ധിമുക്ക് ‘റാഷ്’ വീട്ടിൽ വാടകക്ക് താമസിക്കുന്ന രമണികുമാരിയുടെ മകൾ വിജിമോൾക്കാണ് (38) വെട്ടേറ്റത്.
കഴിഞ്ഞദിവസം വൈകീട്ട് 4.45 ഓടെയാണ് സംഭവം. 11 വർഷമായി ഒപ്പം താമസിച്ചുവന്ന അഞ്ചുതെങ്ങ് കായിക്കര കൊച്ചുചാത്തിയോട് വീട്ടിൽ അനുവാണ് (38) വെട്ടുകത്തികൊണ്ട് വിജിമോളുടെ തലയിലും കാലുകളിലും കൈകളിലും വെട്ടിയത്.
ഇവരെ ചിറയിൻകീഴ് സർക്കാർ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അനുവിനെ കടക്കാവൂർ പൊലീസ് പിടികൂടി. വിജിമോൾക്ക് ആദ്യ വിവാഹത്തിൽ രണ്ടു കുട്ടികളുണ്ട്. ആദ്യ ഭാര്യ അപർണയെ വർഷങ്ങൾക്ക് മുമ്പ് കുത്തിപ്പരിക്കേൽപ്പിച്ചതിന് കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ അനുവിനെതിരെ കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.