കാമുകനൊപ്പം പോയ യുവതി തിരിച്ചെത്തി; രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു

നേമം: കാമുകനൊപ്പം സ്ഥലം വിട്ട ഭർതൃമതിയായ യുവതി തിരിച്ചെത്തി.  കോടതിയിൽ ഹാജരാക്കിയ ശേഷം യുവതിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. പൂന്തുറ സ്വദേശിനിയായ 28കാരിയാണ് ഒരു മാസം മുമ്പ് വീടുവിട്ടിറങ്ങിയത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. യുവതിയുടെ തിരോധാനം സംബന്ധിച്ച് കരമന സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിന്‍റെ അന്വേഷണം നടന്നു വരുന്നതിനിടെയാണ് യുവതി തിരികെ എത്തിയത്.

കൊല്ലം സ്വദേശിയായ 35കാരനായ യുവാവുമൊത്താണ് നാടുവിട്ടത്. തിരുവനന്തപുരം നഗരത്തിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്തു വരുന്നതിനിടെയാണ് ഇരുവരും പരസ്പരം പരിചയപ്പെടുന്നത്. അതേസമയം കുട്ടികളെ ഉപേക്ഷിച്ചു പോയതായി ഭർത്താവിന് പരാതിയില്ലാത്തതിനാൽ യുവതിക്കെതിരേ പൊലീസ് കേസെടുത്തിട്ടില്ല.

Tags:    
News Summary - woman gone with her lover returned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.