സു​ഹൈ​ൽ

ഭാ​ര്യ പി​ണ​ങ്ങി​പ്പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ക്ര​മം; പ്ര​തി പി​ടി​യി​ൽ


ക​ഠി​നം​കു​ളം: ക​ഠി​നം​കു​ള​ത്ത് യു​വാ​വി​നെ ആ​ക്ര​മി​ച്ച്​ പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി പി​ടി​യി​ൽ. പു​തു​ക്കു​റി​ച്ചി സ്വ​ദേ​ശി​യാ​യ സു​ഹൈ​ൽ (27) ആ​ണ് ക​ഠി​നം​കു​ളം പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ഒ​ന്നി​നാ​ണ്​ പു​തു​ക്കു​റി​ച്ചി​യി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ബ​ന്ധു​വാ​യ യു​വാ​വി​നെ ഇ​യാ​ൾ മ​ർ​ദി​ച്ച​ത്. തു​ട​ർ​ന്ന് ഭാ​ര്യ​യു​ടെ വീ​ട്ടി​ലെ​ത്തി​യ സു​ഹൈ​ൽ, ഭാ​ര്യാ​പി​താ​വി​നെ​യും മാ​താ​വി​നെ​യും മ​ർ​ദി​ച്ചി​രു​ന്നു. ഭാ​ര്യ പി​ണ​ങ്ങി​പ്പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​യാ​ൾ അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് ക​ഠി​നം​കു​ളം പൊ​ലീ​സ് പ​റ​ഞ്ഞു. ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു. ക​ഠി​നം​കു​ളം എ​സ്.​എ​ച്ച്.​ഒ എ. ​അ​ൻ​സാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്​​റ്റ്.




Tags:    
News Summary - Violence; man arreted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.