ഓട്ടിസം ബാധിച്ച 23കാര​െൻറ ചികിത്സക്ക് സഹായം തേടി അമ്മ

വെള്ളറട: ചെമ്പൂര് ഒറ്റശേഖരമംഗലം പുതുവല്‍ വീട്ടില്‍ ഗീതയാണ് മകന്‍ ഗിബി​െൻറ (23) ചികിത്സക്ക് സുമനസ്സുകളുടെ സഹായം തേടുന്നത്. കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ ശരീരമാസകലം വൃണം ബാധിച്ച് കിടപ്പായിട്ട് വര്‍ഷങ്ങളായി. പെന്‍ഷന്‍ ലഭിക്കുന്നതിന് വേണ്ടി വര്‍ഷങ്ങളായി കയറിയിറങ്ങുന്നുണ്ടെങ്കിലും പഞ്ചായത്ത് അധികാരികള്‍ കണ്ണുതുറന്നില്ലന്നാണ് ഇവര്‍ പറയുന്നത്.

ഗിബിന് പതിഞ്ച് വയസ്സുള്ളപ്പോള്‍ അച്ഛന്‍ ബാഹുലേയന്‍ മരണപ്പെട്ടു, തുടര്‍ന്ന് മക​െൻറ ചികിത്സക്കായി ഉണ്ടായിരുന്ന വസ്തുക്കള്‍ വിറ്റ് ചികിത്സ നടത്തി. ഗീതയുടെ അമ്മ ലീല കാലിന് ക്ഷതം സംഭവിച്ച്​ കിടപ്പിലായിട്ട് മൂന്ന് വര്‍ഷമായി. മുട്ട് മാറ്റിവെച്ചാൽ നടക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍ പാഞ്ഞത്. മൂന്ന് ലക്ഷം രൂപയാണ് ഓപ്പറേഷ​െൻറ ചിലവ്. എന്നാല്‍ സാമ്പത്തികമില്ലാത്തതിനാല്‍ ഓപ്പറേഷന്‍ ചെയ്യാന്‍ കഴിഞ്ഞില്ല.

മൂന്നു വര്‍ഷമായി മക​െൻറയും അമ്മയുടെയും ചികിത്സക്കായി ഒരുപാട്​ ബുദ്ധിമുട്ടുകയാണിവർ. ബന്ധുക്കള്‍ പോലും  സഹായിക്കാനില്ല. പലതവണ പഞ്ചായത്തില്‍ അപേക്ഷയുമായി ചെന്നെങ്കിലും പെന്‍ഷന്‍ നല്‍കാന്‍ കഴിയില്ലെന്നും വേണമെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തില്‍ അപേക്ഷ നല്‍കാനുമാണ്​ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ പറഞ്ഞതെന്ന്​ അവർ സാക്ഷ്യപ്പെടുത്തുന്നു. ഇനി ജീവിക്കാന്‍ വേറെ ഒരു വഴിയില്ലെന്നും മകനെയും അമ്മയെയും കൊന്നിട്ട് താനും ആത്മഹത്യ ചെയ്യുകയാണ് ഏക മാര്‍ഗ്ഗമെന്നുമാണ്​ ഗീത ദുഃഖത്തോടെ പറയുന്നത്​.

ഗീത, പുതുവല്‍ വീട്, ചെമ്പൂര്‍, ഒറ്റശേഖരമംഗലം പി ഒ,  ഐ എഫ് എസ് സി കോഡ്​ :  എഫ്.ഡി.ആര്‍.എല്‍ 0001325, അക്കൗണ്ട് നമ്പര്‍: 18004251199, ബ്രാഞ്ച് : ഫെഡറല്‍ ബാങ്ക് ചെമ്പൂർ

Tags:    
News Summary - Mother seeks help for treatment of 23-year-old with autism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.