വെള്ളറട: പൂട്ടിക്കിടന്ന വീടിന്റെ വാതില്‍ കുത്തിത്തുറന്ന് കവര്‍ച്ച. വെള്ളറട മണത്തോട്ടം അറടിക്കരയില്‍ നാസറിന്റെ വീട്ടിലാണ് കവര്‍ച്ച. അലമാരകളെല്ലാം കുത്തിത്തുറന്ന നിലയിലാണ്. അലമരക്കകത്തുണ്ടായിരുന്ന വെള്ളി ആഭരണങ്ങൾ മോഷ്ടാക്കള്‍ കൊണ്ടുപോയി. ശനിയാഴ്ച വീട് തുറക്കാനെത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപെടുന്നത്.
തുടര്‍ന്ന് വെള്ളറട പൊലീസില്‍ അറിയിച്ചു. എസ്.ഐ അനില്‍, സിവിൽ പൊലീസ് ഓഫിസർ ജസീം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി പരിശോധിച്ചു. സമീപത്തെ ഒരു സിമന്റ് കടയിലും കവര്‍ച്ച നടന്നിട്ടുണ്ട്. എന്നാല്‍, ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. വെള്ളറട കേന്ദ്രീകരിച്ച് മോഷണം വ്യാപകമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.