വി​ജ​യ​രാ​ജി (എ​ൽ.​ഡി.​എ​ഫ്), മി​നി അ​നീ​ഷ് (യു.ഡി.എഫ്​), ഷീ​ബ അ​നീ​ഷ് (എൻ.ഡി.എ)

കുന്നത്തുകാൽ കയറാൻ മുന്നണികൾ

വെള്ളറട: എല്‍.ഡി.എഫ്. സ്ഥാനാർഥികള്‍ മാത്രം വിജയിച്ച ചരിത്രമുള്ള ഡിവിഷനില്‍ കുന്നത്തുകാല്‍ (23), കൊല്ലയില്‍(18), പെരുങ്കടവിള(6), വെള്ളറട (3) പഞ്ചായത്തുകളില്‍ നിന്നുള്ള 50 വാര്‍ഡുകള്‍ ഉള്‍പ്പെടുന്നുണ്ട്. കുന്നത്തുകാല്‍, കൊല്ലയില്‍, പെരുങ്കടവിള പഞ്ചായത്തുകള്‍ എല്‍.ഡി.എഫും വെള്ളറട പഞ്ചായത്ത് യു.ഡി.എഫുമാണ് ഭരിക്കുന്നത്. കുത്തക നിലനിര്‍ത്താന്‍ എല്‍.ഡി.എഫ് ശ്രമിക്കുമ്പോള്‍ അട്ടിമറിയാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. ബി.ജെ.പിടെ കരുത്ത് തെളിയിക്കാനുള്ള ശ്രമത്തിലാണ്.

എല്‍.ഡി.എഫ് സ്ഥാനാർഥിയായ വിജയരാജിയാണ് ജനവിധി തേടുന്നത്. സി.പി.എം. ധനുവച്ചപുരം ലോക്കല്‍ കമ്മിറ്റി അംഗം. ജനാധിപത്യ മഹിള അസോസിയേഷന്‍ മേഖലാ സെക്രട്ടറി. സര്‍വീസ് സഹകരണ ബാങ്ക് ബോര്‍ഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. അഭിഭാഷക കൂടിയായ ഇവരുടെ ആദ്യ മത്സരമാണ്. മിനി അനീഷിനെയാണ് യു.ഡി.എഫ് മത്സരിപ്പിക്കുന്നത്.

കോണ്‍ഗ്രസ് സംഘടനാ പ്രവർത്തനത്തിൽ സജീവമായ ഇവർ അക്ഷയ സെന്റര്‍ നടത്തുന്നുണ്ട്. ഭര്‍ത്താവ് അനീഷ് പഞ്ചായത്ത് അംഗമാണ്. മിനിയുടെ ആദ്യ മത്സരമാണിത്. എന്‍.ഡി.എ സ്ഥാനാർഥിയായ ഷീബ അനീഷ് ജനവിധി തേടുന്നു. ബി.ജെ.പി. നിയോജക മണ്ഡലം കമ്മിറ്റി അംഗംമാണ്. നിലവില്‍ കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ ദേവേശ്വരം വാര്‍ഡ് അംഗംകൂടിയായ ഇവർ അഭിഭാഷക കൂടിയാണ്.

Tags:    
News Summary - local body election at kunnathukal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.