അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കള്‍ പിടിയിൽ

വെള്ളറട: അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കള്‍ പിടിയില്‍. കുന്നത്തുകാല്‍ മണ്ണംകോട് അനീഷ് ഭവനില്‍ അനീഷ് (27) , കുന്നത്തുകാല്‍ നാറാണി കാലായില്‍ ഷൈന്‍ (22) എന്നിവരാണ് പൊലീസ് പിടിയിലായത്.

കുന്നത്ത്കാലില്‍ നിന്നു മോഷ്ടിച്ച ജീപ്പും, ഉതിയന്‍കുളങ്ങരയില്‍ നിന്നു നിന്നും മോഷ്ടിച്ച ബൈക്കും  ഇവരിൽനിന്ന് പിടിച്ചെടുത്തു. മോഷ്ടിക്കുന്ന വാഹനങ്ങള്‍ ഉടന്‍തന്നെ പോളിച്ച് വില്‍പന നടത്തുകയാണ് സംഘത്തിന്‍റെ പതിവ്. പൊളിച്ച് മാറ്റിയ നിരവധി വാഹനങ്ങളുടെ എൻജിനുകൾ പൊലീസ് കണ്ടെടുത്തു.

വെള്ളറട എസ്.എച്ച്ഒ. എം.ആര്‍. മൃദുല്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. എസ്ഐ. സുരേന്ദ്രന്‍, എ.എസ്ഐ. ശശികുമാര്‍, എസ്.സി.പി.ഒ അജി, സി.പി.ഒ പ്രദീപ്, പ്രഭുല്ലചന്ദ്രന്‍, ശ്യാംലാല്‍, സജിന്‍, ദീപു എസ്. കുമാര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

Tags:    
News Summary - Interstate vehicle thieves arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.