നൂലിയത്തില്‍ നിന്നും മഴവെള്ളം കുത്തി ഒലിച്ച്‌കോണ്ട്‌പോയ സൈക്കിള്‍ ചൂണ്ടിക്കലിന് സമീപം തെങ്ങില്‍ ഉടക്കിയനിലയില്‍

മലയോര മേഖലയില്‍ തിമിര്‍ത്തു പെയ്ത മഴയില്‍ വ്യാപക നാശം


വെള്ളറട. ഇക്കഴിഞ്ഞ ദിവസം മലയോര മേഖലയില്‍ തിമിര്‍ത്തു പെയ്ത പെരുമഴയുടെ ദുരിതം തുടരുകയാണ്. പലയിടങ്ങളിലും ഉയര്‍ന്ന വെള്ളം ഇതുവരെ പിന്‍ വാങ്ങിയിട്ടില്ല. പനച്ചമൂട് നൂലിയം ,നെല്ലിക്കാ മല തുടങ്ങിയ ക്രഷര്‍ മേഖലകളില്‍ നിന്ന് വെള്ളം ഇപ്പോഴും കുത്തിയൊലിച്ചൊഴുകുകയാണ്.

വെള്ളറട ചൂണ്ടിക്കല്‍ മേഖലയിലെ നാലോളം വീടുകള്‍ക്ക് ചുറ്റിലും ഇപ്പോഴും വെള്ളക്കെട്ട് ഉയര്‍ന്നു തന്നെ തുടരുകയാണ്. ശംഖിലി ,പന്നിമല തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളില്‍ നിന്ന് മാറിപ്പോയവര്‍ തിരികെ വീട്ടിലേക്കു മടങ്ങിയിട്ടില്ല. സമുദ്രനിരപ്പില്‍ നിന്ന് ഏറെ ഉയര്‍ന്ന മലയോര പ്രദേശങ്ങളില്‍ വെള്ളം ഉയര്‍ന്നത് ആശങ്കയോടെ കാണുകയാണ് നാട്ടുകാര്‍.

കലിംങ്ക് നട ജംഗ്ഷനില്‍ നിന്ന 11 കെ വി ഇലക്ട്രിക്ക് പോസ്റ്റ് നിലം പോത്തിയത് ഭീതി പരത്തി. പെരും മഴയത്ത് വൈദ്യുതി കെ എസ് ഇ ബി വിച്ചേതിച്ചിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നൂലിയത്തില്‍ നിന്നും മഴവെള്ളം കുത്തി ഒലിച്ച്‌കോണ്ട്‌പോയ സൈക്കിള്‍ ചൂണ്ടിക്കലിന് സമീപം തെങ്ങില്‍ ഉടക്കിനിന്നു. കഴിഞ്ഞ ദിവസം വിച്ഛേദിച്ച വൈദ്യുതി ഇന്നലെ വൈകുന്നേരം പുനസ്താപിച്ചു.

ചിത്രം.കലിംഗ് നട ജംഗ്ഷനില്‍ നിന്ന 11 കെ വി ഇലക്ട്രിക്ക് പോസ്റ്റ് നിലം പോത്തിയനിലയില്‍.2. നൂലിയത്തില്‍ നിന്നും മഴവെള്ളം കുത്തി ഒലിച്ച്‌കോണ്ട്‌പോയ സൈക്കിള്‍ ചൂണ്ടിക്കലിന് സമീപം തെങ്ങില്‍ ഉടക്കിയനിലയില്‍.

Tags:    
News Summary - Extensive damage due to heavy rains in hilly areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.