ദി​ശ​മാ​റി വ​ന്ന കാ​ര്‍ സ്കൂട്ടറിൽ ഇ​ടി​ച്ചു​ണ്ടായ അപകടം

ദിശതെറ്റി വന്ന കാർ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചു

വെ​ള്ള​റ​ട: പ്ര​ധാ​ന റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​യെ ദി​ശ​മാ​റി വ​ന്ന കാ​ര്‍ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച 11ന്​ ​നി​ല​മാ​മൂ​ട് ജ​ങ്​​ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. കാ​ര​ക്കോ​ണ​ത്തു​നി​ന്ന്​ വെ​ള്ള​റ​ട​യി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന സ്‌​കൂ​ട്ട​റി​ലാ​ണ് നി​ല​മാ​മൂ​ട്ടി​ലെ പോ​ക്ക​റ്റ് റോ​ഡി​ല്‍നി​ന്ന്​ മെ​യി​ന്‍ റോ​ഡി​ലേ​ക്ക് ക​യ​റി​യ കാ​ര്‍ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​ത്. അ​മി​ത​വേ​ഗ​ത്തി​ല്‍ വ​ന്ന കാ​ര്‍ ദി​ശ​മാ​റി സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​യെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി സു​ക​ന്യ​ക്ക്​ (24) തെ​റി​ച്ചു​വീ​ണു പ​രി​ക്കേ​റ്റു; വ​ന്‍ദു​ര​ന്തം ഒ​ഴി​വാ​യി. പ്ര​ധാ​ന റോ​ഡി​ലെ അ​പ​ക​ടം പാ​റ​ശ്ശാ​ല - വെ​ള്ള​റ​ട റൂ​ട്ടി​ൽ ഏ​റെ​നേ​രം ഗ​താ​ഗ​ത ത​ട​സ്സം സൃ​ഷ്ടി​ച്ചു. പൊ​ലീ​സ് എ​ത്തി വാ​ഹ​ന​ങ്ങ​ള്‍ നീ​ക്കം ചെ​യ്ത​ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. 

Tags:    
News Summary - car that came in the wrong direction hit the scooter passenger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.