തോ​ഴി​ല്‍ ദി​നം 20 ദി​വ​സം പോ​ലും ല​ഭി​ച്ചി​ല്ല​ന്ന് ആ​രോ​പി​ച്ച് ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ല്‍ ജ​ന​പ്ര​തി​നി​തി​ക​ള്‍ മ​ണ്ണ്‌​സ​ദ്യ ന​ട​ത്തു​ന്നു.

തൊഴില്‍ ദിനം 20 കടന്നില്ല; മണ്ണ്‌സദ്യയുമായി തൊഴിലുറപ്പ് ജീവനക്കാർ

വെ​ള്ള​റ​ട: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ഓ​ഗ​സ്റ്റ് മാ​സം ആ​യി​ട്ടും 20 ദി​ന​ങ്ങ​ള്‍ക്ക് താ​ഴെ​യാ​ണ് കി​ട്ടി​യ​ത്. ഓ​ണ​നാ​ളി​ല്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ വ​ഞ്ചി​ച്ച പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​നെ​തി​രെ കോ​ണ്‍ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ണ്ണ് സ​ദ്യ ന​ട​ത്തി. വി​ക​സ​ന സ്റ്റാ​ന്‍ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ സു​ന്ദ​ര​ന്റ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന പ്ര​തി​ഷേ​ധം കോ​ണ്‍ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഷി​ജു ത​ട​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മെ​മ്പ​ര്‍മാ​രാ​യ ചെ​റു​പു​ഷ്പം, ഷി​ജി, ഗി​രി​ജ, സ​ജീ​ല എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ന്ന​ത്. ഡി.​സി.​സി. അം​ഗ​ങ്ങ​ളാ​യ പൂ​ഴാ​നാ​ട് രാ​ജ​ന്‍, മി​ന​ര്‍വ സു​കു​മാ​ര​ന്‍, ബ്ലോ​ക്ക് കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ത്യാ​നേ​ശ​ന്‍, ബ്ലോ​ക്ക് കോ​ണ്‍ഗ്ര​സ് സെ​ക്ര​ട്ട​റി മാ​ഹി​ന്‍കു​ട്ടി, ബ്ലോ​ക്ക് കോ​ണ്‍ഗ്ര​സ് അം​ഗം കൃ​ഷ്ണ​ന്‍കു​ട്ടി, മു​ര​ളീ​ധ​ര​ന്‍ നാ​യ​ര്‍, വാ​ളി​കോ​ട് കൃ​ഷ്ണ​ന്‍, അ​ഭി​ലാ​ഷ്, അ​മ്പി​ളി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Employees protest with a meal of mud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.