കു​ന്ന​ത്തു​കാ​ല്‍ പൂ​വ​ൻകാ​വ് കോ​ള​നി പ​ഞ്ചാ​യ​ത്ത്​, റ​വ​ന്യൂ, ജ​ന​പ്ര​തി​നി​ധി സം​ഘം

സ​ന്ദ​ര്‍ശി​ക്കു​ന്നു

കുന്നത്തുകാല്‍ പൂവൻകാവ് കോളനി റവന്യൂ, ജനപ്രതിനിധി സംഘം സന്ദര്‍ശിച്ചു

വെള്ളറട: കൈവശഭൂമിക്ക് പട്ടയം ലഭിക്കാത്ത കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ പൂവൻകാവ് കോളനി റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്ദര്‍ശിച്ചു. ഭൂമിയുടെ ഉടമാവകാശം പഞ്ചായത്ത് റവന്യൂ വകുപ്പിന് കൈമാറിയാല്‍ കോളനി നിവാസികളുടെ പട്ടയമെന്ന സ്വപ്നം യാഥാര്‍ഥ്യമാകും.

പട്ടയമില്ലാത്തതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്ക് ബാങ്കുകളില്‍നിന്ന് വായ്പയെടുക്കാനോ വിവാഹനാന്തരം പിന്‍തലമുറക്ക് കൈമാറാനോ കഴിയാതെ ബുദ്ധിമുട്ടനുഭവിച്ചിരുന്നു.

ലാന്‍ഡ് അസൈൻമെന്റ് കമ്മിറ്റിയില്‍ വിഷയം ഉന്നയിച്ചതിനെതുടര്‍ന്ന് പാറശ്ശാല നിയോജകമണ്ഡലം എം.എല്‍.എ സി.കെ. ഹരീന്ദ്രന്‍ തഹസില്‍ദാരുമായി ചര്‍ച്ച ചെയ്തതിനെതുടര്‍ന്ന് അനന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

തുടര്‍ന്ന് കുന്നത്തുകാൽ പഞ്ചായത്ത് ഭരണസമിതി ഭൂമി പതിവിനായി അപേക്ഷ നല്‍കിയവരെ വിളിച്ചു ഉടമസ്ഥാവകാശ രേഖകള്‍ പരിശോധിച്ചു. സ്ഥലത്തിന്റെ പ്രൊഫോര്‍മ റിപ്പോര്‍ട്ട്, സത്യാവാങ്മൂലം, മൊഴി, മഹസര്‍, ലൊക്കേഷന്‍ സ്‌കെച്ച് എന്നിവ തയാറാക്കി സമര്‍പ്പിക്കാന്‍ തഹസില്‍ദാര്‍ നിര്‍ദേശം നല്‍കി.

ഇതിനെതുടര്‍ന്നാണ് കുന്നത്തുകാല്‍ വില്ലേജ് ഓഫിസര്‍ റെജി, കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. കുമാര്‍, നെയ്യാറ്റിന്‍കര താലൂക്ക് ലാന്‍ഡ് അസൈമെന്റ് കമ്മിറ്റി മെംബര്‍ റോബിന്‍ പ്ലാവിള, ഗ്രാമപഞ്ചായത്ത് അംഗം വണ്ടിത്തടം ജനറ്റ്, റവന്യൂ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവർ പൂവന്‍ങ്കാവ് കോളനി സന്ദര്‍ശിച്ചത്.

Tags:    
News Summary - A team revenue representatives visited Kunnathukal Poovankav Colony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.