വർക്കല സീറ്റ് ബി.ഡി.ജെ.എസിന്; ബി.ജെ.പിയിൽ പ്രതിഷേധം പുകയുന്നു

വർക്കല: വർക്കല സീറ്റ് ബി.ഡി.ജെ.എസിന് നൽകിയ മുന്നണി തീരുമാനത്തിനെതിരെ ബി.ജെ.പിയിൽ കടുത്ത അമർഷവും പ്രതിഷേധവും പുകയുന്നു. വർക്കലയിൽ ബി.ജെ.പിക്ക് കനത്ത വോട്ട്​ ബാങ്കുണ്ടെന്നും ഇത്തവണ സീറ്റ് ബി.ജെ.പി ഏറ്റെടുത്ത് സ്ഥാനാർഥിയെ നിർത്തണമെന്നുമുള്ള താഴെത്തട്ടിലെ പ്രവർത്തകരുടെ വികാരം ജില്ല, സംസ്ഥാന നേതാക്കളെ വളരെ നേരത്തെ തന്നെ അറിയിച്ചിരുന്നു. കഴിഞ്ഞ ലോക്സഭ, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലായി വർക്കല മണ്ഡലത്തിൽ ബി.ജെ.പിക്ക് ലഭിച്ച വോട്ടുകളുടെ കണക്കുകളും നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. വിശദമായി നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ശോഭാ സുരേന്ദ്രനെയോ, സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെയോ വർക്കലയിൽ സ്ഥാനാർഥിയാക്കണമെന്നും കീഴ്ഘടകം ആവശ്യപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിലും പ്രതിഷേധം എത്തിയിട്ടുണ്ട്. വ്യാഴാഴ്ച പ്രതിഷേധ ജാഥ സംഘടിപ്പിക്കാനൊരുങ്ങുകയാണ്​ ബി.ജെ.പി പ്രവർത്തകർ. വൈകുന്നേരം 4.30ന് മട്ടിൻമൂട്ട് നിന്നാരംഭിക്കുന്ന ജാഥ നഗരം ചുറ്റി മൈതാനിയിൽ സമാപിക്കും.

വർക്കലയിൽ ശോഭ പക്ഷക്കാരും കെ. സുരേന്ദ്രൻ പക്ഷക്കാരും പ്രബലമായ രണ്ട് ഗ്രൂപ്പുകളായും തിരിഞ്ഞിരുന്നു. ശോഭാ സുരേന്ദ്രൻ രഹസ്യ സർവേയും നടത്തിയിരുന്നു. എന്നാൽ സുരേന്ദ്രൻ പക്ഷം കാലുവാരുമെന്ന് മനസ്സിലാക്കിയതോടെയാണ് വർക്കലയിലേക്കില്ലെന്ന് ശോഭാ സുരേന്ദ്രൻ തീരുമാനമെടുത്തതെന്ന് അറിയുന്നു. ഒപ്പം കെ. സുരേന്ദ്രനും വർക്കലയിലേക്കില്ലെന്ന തീരുമാനത്തിലെത്തുക കൂടി ചെയ്തതോടെ ചിത്രം അവ്യക്തമായി. കഴിഞ്ഞ തവണ മത്സരിച്ച സീറ്റെന്ന സ്​റ്റാറ്റസ്കോ പ്രകാരം വർക്കല ബി.ഡി.ജെ.എസിന് നൽകുകയുമായിരുന്നു. കഴിഞ്ഞ തവണ ഇരുപതിനായിരത്തോളം വോട്ടുകൾ ബി.ഡി.ജെ.എസ് സ്ഥാനാർഥിയായി മൽസരിച്ച അജി എസ്.ആർ.എം നേടിയിരുന്നു.

തോറ്റതോടെ രാഷ്​ട്രീയ പ്രവർത്തനത്തിൽ നിന്നും അപ്പാടെ ഉൾവലിഞ്ഞു. അജി എസ്.ആർ.എം തന്നെയാകും ഇക്കുറിയും സ്ഥാനാർഥിയെന്ന് സൂചനയുണ്ട്​.ജെ.എസിന് നൽകിയ മുന്നണി തീരുമാനത്തിനെതിരെ ബി.ജെ.പിയിൽ കടുത്ത അമർഷവും പ്രതിഷേധവും പുകയുന്നു. വർക്കലയിൽ ബി.ജെ.പിക്ക് കനത്ത വോട്ട്​ ബാങ്കുണ്ടെന്നും ഇത്തവണ സീറ്റ് ബി.ജെ.പി ഏറ്റെടുത്ത് സ്ഥാനാർഥിയെ നിർത്തണമെന്നുമുള്ള താഴെത്തട്ടിലെ പ്രവർത്തകരുടെ വികാരം ജില്ല, സംസ്ഥാന നേതാക്കളെ വളരെ നേരത്തെ തന്നെ അറിയിച്ചിരുന്നു. കഴിഞ്ഞ ലോക്സഭ, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലായി വർക്കല മണ്ഡലത്തിൽ ബി.ജെ.പിക്ക് ലഭിച്ച വോട്ടുകളുടെ കണക്കുകളും നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. വിശദമായി നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ശോഭാ സുരേന്ദ്രനെയോ, സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെയോ വർക്കലയിൽ സ്ഥാനാർഥിയാക്കണമെന്നും കീഴ്ഘടകം ആവശ്യപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിലും പ്രതിഷേധം എത്തിയിട്ടുണ്ട്. വ്യാഴാഴ്ച പ്രതിഷേധ ജാഥ സംഘടിപ്പിക്കാനൊരുങ്ങുകയാണ്​ ബി.ജെ.പി പ്രവർത്തകർ. വൈകുന്നേരം 4.30ന് മട്ടിൻമൂട്ട് നിന്നാരംഭിക്കുന്ന ജാഥ നഗരം ചുറ്റി മൈതാനിയിൽ സമാപിക്കും.

വർക്കലയിൽ ശോഭ പക്ഷക്കാരും കെ. സുരേന്ദ്രൻ പക്ഷക്കാരും പ്രബലമായ രണ്ട് ഗ്രൂപ്പുകളായും തിരിഞ്ഞിരുന്നു. ശോഭാ സുരേന്ദ്രൻ രഹസ്യ സർവേയും നടത്തിയിരുന്നു. എന്നാൽ സുരേന്ദ്രൻ പക്ഷം കാലുവാരുമെന്ന് മനസ്സിലാക്കിയതോടെയാണ് വർക്കലയിലേക്കില്ലെന്ന് ശോഭാ സുരേന്ദ്രൻ തീരുമാനമെടുത്തതെന്ന് അറിയുന്നു. ഒപ്പം കെ. സുരേന്ദ്രനും വർക്കലയിലേക്കില്ലെന്ന തീരുമാനത്തിലെത്തുക കൂടി ചെയ്തതോടെ ചിത്രം അവ്യക്തമായി.

കഴിഞ്ഞ തവണ മത്സരിച്ച സീറ്റെന്ന സ്​റ്റാറ്റസ്കോ പ്രകാരം വർക്കല ബി.ഡി.ജെ.എസിന് നൽകുകയുമായിരുന്നു. കഴിഞ്ഞ തവണ ഇരുപതിനായിരത്തോളം വോട്ടുകൾ ബി.ഡി.ജെ.എസ് സ്ഥാനാർഥിയായി മൽസരിച്ച അജി എസ്.ആർ.എം നേടിയിരുന്നു. തോറ്റതോടെ രാഷ്​ട്രീയ പ്രവർത്തനത്തിൽ നിന്നും അപ്പാടെ ഉൾവലിഞ്ഞു. അജി എസ്.ആർ.എം തന്നെയാകും ഇക്കുറിയും സ്ഥാനാർഥിയെന്ന് സൂചനയുണ്ട്​.

Tags:    
News Summary - Varkala seat for BDJS; Protests in the BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.