രണ്ടുകിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

വർക്കല: രണ്ടു കിലോ കഞ്ചാവുമായി യുവാക്കൾ എക്സൈസി​െൻറ പിടിയിലായി. കാട്ടാക്കട ആമച്ചൽ അമൃത ഭവനിൽ ശരത് കുമാർ (26), കാട്ടാക്കട ആമച്ചൽ മേലെ കടമൻകോട് വീട്ടിൽ സജിത്ത് (23) എന്നിവരാണ് അറസ്​റ്റിലായത്.

ഞായറാഴ്ച രാത്രി എട്ടു മണിയോടെ പാപനാശം ഹെലിപ്പാടിന് സമീപം ​െവച്ചാണ് യുവാക്കളെ അറസ്​റ്റ്​​ ചെയ്തത്. സീസൺ തുടങ്ങിയതോടെ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് യുവാക്കൾ കഞ്ചാവ് വിൽക്കാനായി എത്തിയത്. ഇവരുടെ പക്കൽ നിന്ന് രണ്ടു കിലോ കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു. വർക്കല എക്സൈസും,എക്സൈസ് ഐ.ബിയും സംയുക്തമായി പാപനാശം ടൂറിസം മേഖലയിൽ പരിശോധനകൾ നടത്തി വരുന്നതിനിടയിലാണ് രഹസ്യവിവരം ലഭിച്ചത്.

തുടർന്നാണ് ഊർജിതമായ അന്വേഷണത്തിൽ കഞ്ചാവുമായി കറങ്ങിനടന്ന യുവാക്കളെ പിടികൂടിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വർക്കല എക്സൈസ് ഇൻസ്പെക്ടർ എം. മഹേഷ്, ഐ.ബി ഇൻസ്പെക്ടർ മോഹൻകുമാർ എക്സൈസ് ഉദ്യോഗസ്ഥരായ രാധാകൃഷ്ണൻ, സുധീഷ് കൃഷ്ണ, പ്രിൻസ്, മഞ്ജുനാഥ്, ശ്രീജിത്ത്, മഹേഷ്, രാഹുൽ, ഗിരീശൻ എന്നിവരുൾപ്പെട്ട സംഘമാണ് യുവാക്കളെ പിടികൂടിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.