Posted On
date_range Updated On
date_range ചെറുകുന്നം ക്ഷേത്രത്തിൽ മോഷണം; പഞ്ചലോഹ അങ്കികളും കാണിക്കവഞ്ചിയും നഷ്ടപ്പെട്ടു
വര്‍ക്കല: ചെറുകുന്നം വയലില്‍ ഭഗവതി ക്ഷേത്രത്തില്‍ മോഷണം. വിഗ്രഹത്തില്‍ ചാര്‍ത്തുന്ന മോഷ്ടിച്ചു. 40 വര്‍ഷത്തോളം പഴക്കമുള്ള അങ്കികള്‍ക്ക് ഒരുലക്ഷം വില വരുമെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് ശീകോവില്‍ കുത്തിത്തുറന്ന് മോഷണം നടന്നത്.
തിങ്കളാഴ്ച രാവിലെ ഭാരവാഹികള്‍ എത്തിയപ്പോഴാണ് മോഷണം നടന്നതറിയുന്നത്. വര്‍ക്കല പൊലീസ് ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. സമീപമുള്ള സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. ക്ഷേത്രത്തിലെ ആറോളം നിലവിളക്കുകള്‍ രണ്ടുമാസം മുമ്പ് മോഷ്ടിച്ചിരുന്നു. പൊലീസ് അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.