representative image

ഓടയത്ത് സീരിയൽ ഷൂട്ടിങ്; പൊലീസ്​ കേസെടുത്തു

വർക്കല: ഇടവ പഞ്ചായത്തിലെ ഓടയത്ത് നടന്നുവന്ന സീരിയൽ ഷൂട്ടിങ് പൊലീസ് തടഞ്ഞ്​ കേസെടുത്തു. ഓടയത്തെ സ്വകാര്യ റിസോർട്ടിലാണ് വെള്ളിയാഴ്ച മലയാളത്തിലെ പ്രമുഖ ചാനലിൽ സംപ്രേഷണം ചെയ്തുവന്ന ജനപ്രിയ സീരിയലി​െൻറ ഷൂട്ടിങ് നടന്നത്.

ഗ്രാമപഞ്ചായത്തിലെ ഒമ്പതോളം വാർഡുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണായി തുടരുകയാണ്. ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് രണ്ടുദിവസമായി സീരിയൽ ഷൂട്ടിങ് നടന്നുവന്നത്. പതിനെട്ടുപേരടുന്ന സംഘമാണ് ഷൂട്ടിങ്ങിനുണ്ടായിരുന്നത്. പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഷൂട്ടിങ് നിർത്തിവെപ്പിച്ചു.

ഷൂട്ടിങ്ങിന് ഉപയോഗിച്ച കാമറകൾ അടക്കമുള്ള ഉപകരണങ്ങൾ റിസോർട്ടിലെ തന്നെ മുറിയിൽ ​െപാലീസ്​ പൂട്ടി സൂക്ഷിച്ചിട്ടുണ്ട്​. പിന്നീട് ഇത് കോടതിയിൽ ഹാജരാക്കും. സർക്കാർ നിർദേശങ്ങൾ അനുസരിക്കാതെ ഷൂട്ടിങ് നടത്തിയതിന് സീരിയൽ സംഘത്തിനെതിരെയും ഷൂട്ടിങിന് റിസോർട്ട് വിട്ടുകൊടുത്തതിന് റിസോർട്ട് ഉടമസ്ഥ​െൻറ പേരിലുമാണ് കേസ്​. 

Tags:    
News Summary - serial shooting police registered case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.