കുടിവെള്ളം ലഭ്യമാകാത്തതിൽ പ്രതിഷേധിച്ച് വാർഡ് മെംബർ എസ്. കുമാരിയുടെ നേതൃത്വത്തിൽ ജല അതോറിറ്റി ഓഫിസിന് മുന്നിൽ നാട്ടുകാർ നടത്തിയ സത്യഗ്രഹം
വർക്കല: ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ വെന്നികോട് വാർഡിൽ കുടിവെള്ളം ലഭ്യമാകാത്തതിൽ പ്രതിഷേധിച്ച് വാർഡ് മെംബറുടെ നേതൃത്വത്തിൽ ജല അതോറിട്ടി ഓഫിസിന് മുന്നിൽ നാട്ടുകാർ സത്യഗ്രഹ സമരം നടത്തി.
പഞ്ചായത്തിലെ കോയിക്കുന്നിൽ 33 ദിവസമായി കുടിവെള്ളം ലഭ്യമാക്കത്തതിൽ പ്രതിഷേധിച്ചായിരുന്നു വെന്നികോട് വാർഡ് മെംബർ എസ്. കുമാരിയുടെ നേതൃത്വത്തിൽ രഘുനാഥപുരം വാർട്ടർ അതോറിറ്റിക്ക് മുന്നിൽ പ്രതിഷേധം. വർഷങ്ങളായി ഈ പ്രദേശത്ത് കുടിവെള്ളം നൽകുന്നതിൽ വാട്ടർ അതോറിറ്റിക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സത്യഗ്രഹം പ്രഖ്യപിക്കുമെന്നും സമര പരിപാടി ഉത്ഘാടനം ചെയ്ത് ഡി.സി.സി ജനറൽ സെക്രട്ടറി എം. ജോസഫ് പെരേര പറഞ്ഞു. ഡി.സി.സി മെംബർ ടി.എസ്. അനിൽകുമാർ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ശശികല, ഗ്രാമ പഞ്ചായത്തംഗം അഖിൽ കാറാത്തല, താന്നിമൂട് മനോജ്, വി. പ്രഭാകരൻ നായർ, ടി. വേണുകുമാർ, കെ. ബിജുലാൽ, വെന്നികോട് ജീവ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.