റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം പു​ൽ​ക്കാ​ടി​ന്​ തീ​പി​ടി​ച്ച​ത്​ അ​ഗ്നി​ശ​മ​ന സേ​ന കെ​ടു​ത്തു​ന്നു

റെയിൽവേ ട്രാക്കിന് സമീപം പുൽക്കാടിന്​ തീപിടിച്ചു

വ​ർ​ക്ക​ല: മേ​ൽ​വെ​ട്ടൂ​ർ ക​ല്ലു​മ​ല​ക്കു​ന്നി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം പു​ൽ​ക്കാ​ടി​ന് തീ​പി​ടി​ച്ചു. അ​ഗ്നി​ശ​മ​ന സേ​ന എ​ത്തി മൂ​ന്നു മ​ണി​ക്കൂ​ർ പ​രി​ശ്ര​മി​ച്ച്​ തീ ​കെ​ടു​ത്തി​യ​തി​നാ​ൽ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ പ​ട​രു​ന്ന​ത്​ ഒ​ഴി​വാ​യി.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.30 ഓ​ടെ​യാ​ണ്​ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. റെ​യി​ൽ​വേ ട്രാ​ക്കി​നും റോ​ഡി​നും മ​ധ്യേ​യു​ള്ള ഉ​ണ​ങ്ങി​യ പു​ൽ​ക്കാ​ടി​ൽ തീ ​ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു. ഉ​ണ​ങ്ങി​യ പു​ല്ലു​ക​ൾ ത​മ്മി​ലു​ര​സി​യോ ആ​രെ​ങ്കി​ലും വ​ലി​ച്ചെ​റി​ഞ്ഞ സി​ഗ​ര​റ്റ്​ കു​റ്റി​യി​ൽ​നി​ന്നോ തീ​പ​ട​ർ​ന്ന​താ​ണെ​ന്ന്​ സം​ശ​യി​ക്കു​ന്നു. ഈ ​സ​മ​യം ശ​ക്ത​മാ​യ കാ​റ്റു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ തീ ​വേ​ഗ​ത്തി​ൽ പ​ട​ർ​ന്നു. വ​ർ​ക്ക​ല, ക​ല്ല​മ്പ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളാ​ണ്​ തീ ​നി​യ​​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

Tags:    
News Summary - forest caught fire near the railway track

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.