മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ യു​വാ​വ് സ്വ​ന്തം വീ​ടി​ന് തീ​യി​ട്ട​പ്പോ​ൾ

വർക്കലയിൽ മദ്യലഹരിയിൽ യുവാവ് സ്വന്തം വീടിന് തീയിട്ടു; ആളപായമില്ല

വ​ർ​ക്ക​ല: മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​വ് സ്വ​ന്തം വീ​ടി​ന് തീ​വെ​ച്ചു. വ​ർ​ക്ക​ല താ​ന്നി​മൂ​ട്ടി​ൽ വ​ള്ളി​ക്കു​ന്ന് വീ​ട്ടി​ൽ ഗോ​പി​യു​ടെ വീ​ടി​നാ​ണ് മ​ക​ൻ അ​ന്തോ​ണി​യെ​ന്ന ഗോ​പ​കു​മാ​ർ (40) തീ​വെ​ച്ച​ത്. എ​ന്നാ​ൽ, ആ​ള​പാ​യ​മി​ല്ല. വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഗോ​പ​കു​മാ​ർ മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും വീ​ടി​ന് തീ ​വെ​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഈ ​സ​മ​യം മാ​താ​വ്​ ഉ​ഷ​യും ഗോ​പ​കു​മാ​റി​ന്റെ മ​ക​ൻ ശ്യം​കു​മാ​റും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

ഇ​യാ​ൾ മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി വ​ഴ​ക്കു​ണ്ടാ​ക്കി​യ​തോ​ടെ മാ​താ​പി​താ​ക്ക​ൾ അ​ടു​ത്ത വീ​ട്ടി​ലേ​ക്ക് മാ​റി​യി​രു​ന്നു. പി​താ​വ് ഗോ​പി ഒ​രു​വ​ശം പൂ​ർ​ണ​മാ​യും ത​ള​ർ​ന്ന് ​കി​ട​പ്പാ​ണ്. ഇ​യാ​ളെ ആ​ക്ര​മി​ക്കു​മെ​ന്ന് ഭ​യ​ന്നാ​ണ് ഇ​വ​ർ അ​ടു​ത്ത വീ​ട്ടി​ലേ​ക്ക് മാ​റി​യ​ത്. ഷീ​റ്റ് മേ​ഞ്ഞ വീ​ട് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

ര​ണ്ട് മു​റി​ക​ളു​ള്ള വീ​ടും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും രേ​ഖ​ക​ളും പൂ​ർ​ണ​മാ​യും അ​ഗ്​​നി​ക്കി​ര​യാ​യി. ഭാ​ര്യ​യു​മാ​യി ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പി​രി​ഞ്ഞു താ​മ​സി​ക്കു​ന്ന ഗോ​പ​കു​മാ​ർ സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചെ​ത്തി ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും മാ​താ​പി​താ​ക്ക​ളെ ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വ​ർ​ക്ക​ല ഫ​യ​ർ​ഫോ​ഴ്സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. വ​ർ​ക്ക​ല പൊ​ലീ​സും സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു​മ​ട​ങ്ങി.

Tags:    
News Summary - drunken youth set fire to his own house in varkala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.