ട്രെയിനിൽനിന്ന് തെറിച്ചുവീണ് പെൺകുട്ടിക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: ട്രെയിനിൽ നിന്ന് തെറിച്ച് വീണ് പെൺകുട്ടിക്ക് ഗുരുതര പരിക്ക്. ചേർത്തല സ്വദേശിയും തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയുമായ സൂര്യയാണ് അപകടത്തിൽപെട്ടത്. വർക്കല ഇടവ റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം.

രാവിലെ ഒമ്പത് മണിയോടെ ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. ട്രെയിനിന്റെ വാതിലിൽ നിന്ന് യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടി താഴേക്ക് വീഴുകയായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു.

തലക്ക് ഗുരുതര പരിക്കേറ്റ സൂര്യയെ പ്രാഥമിക ചികിത്സക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചേർത്തലയിൽ നിന്ന് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലേക്ക് പോകുന്നതിനിടെയാണ് അപകടം.

Tags:    
News Summary - train accidant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.